മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണമെന്ന്
Tuesday, May 21, 2019 12:13 AM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ ഭേ​ദ​ഗ​തി വ​രു​ത്തു​ന്പോ​ൾ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് ശു​ചി​ത്വ മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ. അ​ജ​യ​കു​മാ​ർ വ​ർ​മ്മ നി​ർ​ദ്ദേ​ശം ന​ൽ​കി.
ത്രി​ത​ല പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ളും പ​രി​ഷ്കാ​ര​ങ്ങ​ളും വ​രു​ത്താനു​ള്ള സ​മ​യ​പ​രി​ധി ജൂ​ണ്‍ 12ന് ​അ​വ​സാ​നി​ക്കും. ത​ദ്ദേ​ശം സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മാ​ലി​ന്യ സം​സ്ക​ര​ണ പ്രോ​ജ​ക്ടു​ക​ൾ തയാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.
പ​ദ്ധ​തി വി​ഹി​ത​ത്തി​ന്‍റെ 10 ശ​ത​മാ​നം ജി​ല്ല-​ബ്ലോ​ക്ക്-​ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളും 15 ശ​ത​മാ​നം ന​ഗ​ര​സ​ഭ​ക​ളും, കോ​ർ​പ്പ​റേ​ഷ​നു​ക​ളും ശു​ചി​ത്വ , മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി വ​ക​യി​രു​ത്ത​ണം. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശു​ചി​ത്വ കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യും കേ​ന്ദ്ര-​സം​സ്ഥാ​നാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളി​ലൂ​ടെ​യും വി​വി​ധ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കാന്‌ ശു​ചി​ത്വ മി​ഷ​ൻ മു​ഖേ​ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ധി​ക ധ​ന​സ​ഹാ​യ​വും ല​ഭ്യ​മാ​ക്കും.
അ​ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള പാ​ഴ്‌വസ്തു​ക്ക​ൾ ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കാനും ഇ​നം തി​രി​ച്ച് പു​ന​ചം​ക്ര​മ​ണ​ത്തി​നും റോ​ഡ് ടാ​റിം​ഗി​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പി​ലാ​റ്റി​ക​ളി​ലും മെ​റ്റീ​രി​യ​ൽ ക​ള​ക‌്ഷ​ൻ ഫെ​സി​ലി​റ്റി ഉ​റ​പ്പു​വ​രു​ത്ത​ണം. എ​ല്ലാ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും റി​സോ​ഴ്സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി കേ​ന്ദ്ര​ങ്ങ​ളും സ്ഥാ​പി​ക്ക​ണം. ഇ​തി​നാ​വ​ശ്യ​മാ​യ പ്രോ​ജ​ക്ടു​ക​ൾ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണാ​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം.
ജി​ല്ല​യി​ൽ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്കാ​യി 20 ല​ക്ഷം രൂ​പ വീ​തം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ശു​ചി​ത്വ​മി​ഷ​ൻ മു​ൻ​കൂ​ർ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ കോ​ ഒാർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.
ജി​ല്ല​യി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 17 മെ​റ്റീ​രി​യ​ൽ ക​ള​ക‌്ഷ​ൻ ഫെ​സി​ലി​റ്റി​ക​ളും ര​ണ്ട് റി​സോ​ഴ്സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി കേ​ന്ദ്ര​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ കി​ച്ച​ൻ​ബി​ൻ, റിം​ഗ് ക​ന്പോ​സ്റ്റ്, പൈ​പ്പ് ക​ന്പോ​സ്റ്റ്, ക​ലം ക​ന്പോ​സ്റ്റ്, ബ​യോ ഡൈ​ജ​സ്റ്റ​ർ പോ​ട്ട് തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കാ​നു​ള​ള സാ​ന്പ​ത്തി​ക സ​ഹാ​യ​വും പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ൽ​ക​ണം. സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് പ​ര​മാ​വ​ധി 90 ശ​ത​മാ​നം വ​രെ സ​ബ്സി​ഡി സ​ർ​ക്കാ​ർ ന​ൽ​കും. ച​ന്ത​ക​ൾ, പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​യി​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജൈ​വ ക​ന്പോ​സ്റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കും.
ദ്ര​വ​മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​യി​ൽ ഏ​റ്റ​വും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത് സെ​പ്റ്റേ​ജ്/​സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ്. ജി​ല്ലാ-​താ​ലൂ​ക്ക് ആ​ശുപ​ത്രി​ക​ളി​ൽ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള​ള സാ​ന്പ​ത്തി​ക സ​ഹാ​യ​വും സാ​ങ്കേ​തി​ക നി​ർ​ദ്ദേ​ശ​വും ശു​ചി​ത്വ​മി​ഷ​ൻ ന​ൽ​കും. മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സെ​പ്റ്റേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശുപ​ത്രി​യി​ൽ സെ​പ്റ്റേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ന്‍റെ നി​ർ​മ്മാ​ണ ഘ​ട്ട​ത്തി​ലാണ്. വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്ലാ​ന്‍റി​ന് വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ ത​യ്യാ​റാ​ക്കി സാ​ങ്കേ​തി​ക​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.
ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ൽ യൂ​നി​സെ​ഫി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സെ​പ്റ്റേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ന്‍റെ നി​ർ​മ്മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മാ​ർ​ക്ക​റ്റു​ക​ൾ, മ​ത്സ്യ​ച​ന്ത​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ദ്ര​വ​മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ ഒ​രു​ക്കു​ന്ന​തി​നു​ള​ള സാ​ന്പ​ത്തി​ക സ​ഹാ​യം ശു​ചി​ത്വ മി​ഷ​നി​ലൂ​ടെ ല​ഭ്യ​മാ​ക്കും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ഇ​തി​നാ​വ​ശ്യ​മാ​യ പ്രോ​ജ​ക്ടു​ക​ൾ ത​യാ​റാ​ക്കി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം നേ​ട​ണ​മെ​ന്നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സാ​ങ്കേ​തി​ക സ​ഹാ​യ​വും ഉ​പ​ദേ​ശ​വും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ശു​ചി​ത്വ മി​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്നും എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.