റി​പ്പ​ണ്‍ ക​ട​ച്ചി​ക്കു​ന്ന് റോ​ഡ് ത​ക​ർ​ന്നു
Tuesday, May 21, 2019 12:13 AM IST
വ​ടു​വ​ൻ​ചാ​ൽ: മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡാ​യ റി​പ്പ​ണ്‍-​ക​ട​ച്ചി​ക്കു​ന്ന് റോ​ഡ് ത​ക​ർ​ന്നു. നൂ​റു ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളും ദേ​വാ​ല​യ​ങ്ങ​ളും ആ​ൾ​ട്ട​ർ​നേ​റ്റ് സ്കൂ​ളും നിര​വ​ധി ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളും താ​മ​സി​ക്കു​ന്ന ഇവിടുത്തെഏ​ക ആ​ശ്ര​യ​മാ​ണ് ഈ ​റോ​ഡ്. പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​വു​മാ​യും പ്ര​ധാ​ന ആ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​യും ബ​ന്ധ​പ്പെ​ടാ​നു​ള്ള ഏ​ക​മാ​ർ​ഗം ഈ ​റോ​ഡ് ത​ന്നെ​യാ​ണ്.
ഈ ​റോ​ഡ് പു​തു​ക്കാ​ട് ടൗ​ണ്‍ മു​ത​ൽ ക​ട​ച്ചി​ക്കു​ന്ന് മ​ട്ടം​വ​രെ അ​ങ്ങി​ങ്ങാ​യി ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. വാ​ഹ​ന​യാ​ത്ര​യും ദു​ഷ്ക​ര​ം.
സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്പാ​യി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.