ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു
Tuesday, May 21, 2019 10:14 PM IST
ഗൂ​ഡ​ല്ലൂ​ർ: ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. കു​ന്നൂ​ർ എം​ജി​ആ​ർ ന​ഗ​ർ സ്വ​ദേ​ശി വീ​ര​ല​ക്ഷ്മി​യു​ടെ മ​ക​ൻ ബാ​ല​കൃ​ഷ്ണ​ൻ (20), കു​ന്നൂ​ർ ടി​ടി​കെ റോ​ഡ് സ്വ​ദേ​ശി മ​ധു​ര​രാ​ജ​ന്‍റെ മ​ക​ൻ ശ്രീ​കാ​ന്ത് (18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും മേ​ട്ടു​പാ​ള​യം സ്വ​കാ​ര്യ ക​ന്പ​നി ജീ​വ​ന​ക്കാ​രാ​ണ്.

കു​ന്നൂ​രി​ൽ നി​ന്ന് മേ​ട്ടു​പാ​ള​യ​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ബ​സും മേ​ട്ടു​പാ​ള​യ​ത്ത് നി​ന്ന് കു​ന്നൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​ണ് മേ​ട്ടു​പാ​ള​യം ടൗ​ണി​ന് സ​മീ​പ​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു. മേ​ട്ടു​പാ​ള​യം സി​ഐ ചി​ന്ന​കേ​ശ​വ​ൻ, എ​സ്ഐ സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ മേ​ട്ടു​പാ​ള​യം ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.