മാ​ന്പ​ഴ മധുരത്തോടൊപ്പം മാ​വി​ൻ​തൈ ക​ച്ച​വ​ടവും
Wednesday, May 22, 2019 12:03 AM IST
ക​ൽ​പ്പ​റ്റ: ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ പു​ത്തൂ​ർ​വ​യ​ൽ ഗ​വേ​ഷ​ണ നി​ല​യ​വും കേ​ര​ള ഓ​ർ​ഗാ​നി​ക് ഇ​ക്കോ ഷോ​പ്പും വ​യ​നാ​ട് അ​ഗ്രി മാ​ർ​ക്ക​റ്റിം​ഗ് ക​ന്പ​നി​യും സം​യു​ക്ത​മാ​യി മാ​ന്പ​ഴ​പ്പെ​രു​മ എ​ന്ന പേ​രി​ൽ വി​ജ​യ പ​ന്പ് പ​രി​സ​ര​ത്തു സം​ഘ​ടി​പ്പി​ച്ച മാ​ന്പ​ഴ ഉ​ത്സ​വ​ത്തെ ഹൃ​ദ്യ​മാ​ക്കി മാ​വി​ൻ​തൈ ക​ച്ച​വ​ടം. കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ അ​ന്പ​ല​വ​യ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​മാ​ണ് മാ​ന്പ​ഴ ഉ​ത്സ​വ​ത്തി​ൽ വി​വി​ധ​യി​നം മാ​വി​ൻ​തൈ​ക​ൾ വി​ൽ​പ്പ​ന​യ്ക്കു വ​ച്ച​ത്.

കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ പ്ര​തീ​ക്ഷ വ​നി​താ സ്വാ​ശ്ര​യ​സം​ഘ​മാ​ണ് മാ​വി​ൻ​തൈ​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്.

അ​ന്പ​ല​വ​യ​ൽ മേ​ഖ​ല കാ​ർ​ഷി​ക ഗ​വ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ മാ​ന്തോ​പ്പി​ൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന വി​വി​ധ​യി​നം മാ​വു​ക​ളു​ടെ ക​ന്പു​ക​ൾ നാ​ട്ടു​മാ​വി​ൻ​തൈ​ക​ളി​ൽ ഗ്രാ​ഫ്റ്റ് ചെ​യ്തു​ണ്ടാ​ക്കി​യ​താ​ണ് തൈ​ക​ളെ​ന്നു സം​ഘം സെ​ക്ര​ട്ട​റി ആ​യി​ഷ റി​യാ​സ് പ​റ​ഞ്ഞു.

അ​ൽ​ഫോ​ൻ​സ, പ്രി​യൂ​ർ, ച​ന്ദ്ര​കാ​ര​ൻ, പ​യ​റി, നീ​ലം, ബം​ഗ്ലോ​ര, മ​ൽ​ഗോ​വ, അ​റം​പാ​ലി, ബം​ഗാ​ര​പ്പ​ള്ളി തു​ട​ങ്ങി​യ ഇ​നം മാ​വു​ക​ളു​ടെ തൈ​ക​ളാ​ണ് വി​റ്റ​ഴി​ഞ്ഞ​ത്. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ ന​ഴ്സ​റി​യി​ൽ​ നി​ന്നു കൊ​ണ്ടു​വ​ന്ന മു​ഴു​വ​ൻ തൈ​ക​ളും ഉ​ച്ച​യോ​ടെ വി​റ്റ​ഴി​ഞ്ഞു. ഒ​ന്നി​നു 60 രൂ​പ നി​ര​ക്കി​ലാ​യി​രു​ന്നു വിൽപ്പന

ജി​ല്ല​യി​ൽ ജൈ​വ​രീ​തി​യി​ൽ കൃ​ഷി​യി​റ​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ൽ വി​ള​ഞ്ഞ മാ​ങ്ങ​ക​ളാ​ണ് ഉ​ത്സ​വ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നും വി​ൽ​പ്പ​ന​യ്ക്കും വ​ച്ച​ത്. മാ​ന​ന്ത​വാ​ടി കാ​ട്ടി​ക്കു​ളം വ​യ​ൽ​ക്ക​ര അ​ബ്ദു​ൽ അ​സീ​സ് ത​ന്‍റെ അ​ര ഏ​ക്ക​ർ തോ​ട്ട​ത്തി​ൽ വി​ള​ഞ്ഞ പ​യ​റി, പൊ​ടി​യ​ൻ, കോ​മാ​ങ്ങ, എ​ള്ളോ​ർ-2, വ​യ​നാ​ട​ൻ, നാ​ട​ൻ, അ​ഖി​ല​ർ, ബ​ദാ​മി എ​ന്നീ​യി​നം മാ​ങ്ങ​ക​ളു​മാ​യാ​ണ് മാ​ന്പ​ഴ ഉ​ത്സ​വ​ത്തി​നെ​ത്തി​യ​ത്.

ബ​ത്തേ​രി പ​ഴേ​രി​യി​ലെ ജൈ​വ​ക​ർ​ഷ​ൻ കേ​ശ​വ​നും നി​ര​വ​ധി​യി​നം മാ​ങ്ങ​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​നും വി​ൽ​പ്പ​ന​യ്ക്കും എ​ത്തി​ച്ചു. കോ​ഴി​ക്കോ​ട​ൻ ര​ണ്ട്, അ​ട​യ്ക്ക, ആ​വ​ണി, നീ​ല, ആ​ന്ധ്ര, കി​ളി​ച്ചു​ണ്ട​ൻ, പു​ളി, പേ​ര​യ്ക്ക, ആ​ര്യ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​ണ് കേ​ശ​വ​ൻ അ​ര ഏ​ക്ക​ർ തോ​ട്ട​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്. കി​ലോ​ഗ്രാ​മി​നു 10 രൂ​പ മു​ത​ൽ 80 രൂ​പ വ​രെ വി​ല​യ്ക്കാ​യി​രു​ന്നു ഉ​ത്സ​വ​പ്പ​ന്ത​ലി​ൽ മാ​ന്പ​ഴ വി​ൽ​പ്പ​ന. ത​ര​ക്കേ​ടി​ല്ലാ​ത്ത ക​ച്ച​വ​ടം ല​ഭി​ച്ചെ​ന്നു അ​ബ്ദു​ൽ അ​സീ​സും കേ​ശ​വ​നും പ​റ​ഞ്ഞു.