ആ​ദി​വാ​സി യു​വ​തി​ക​ളു​ടെ ഡ്രൈ​വിം​ഗ് പ​ഠ​ന​ത്തി​ന് ഫ​ണ്ട​നു​വ​ദി​ക്കാ​ൻ വ​കു​പ്പി​ന് അ​മാ​ന്തം
Wednesday, May 22, 2019 12:03 AM IST
വെ​ള്ള​മു​ണ്ട: ആ​ദി​വാ​സി യു​വ​തി​ക​ൾ​ക്ക് ഡ്രൈ​വിം​ഗ് പ​ഠി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ട്രൈ​ബ​ൽ വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യ​മി​ല്ല. മാ​ന​ന്ത​വാ​ടി കേ​ര​ള മ​ഹി​ളാ സ​മ​ഖ്യ വ​ഴി അ​പേ​ക്ഷ ന​ൽ​കി​യ 18 പേ​രാ​ണ് ട്രൈ​ബ​ൽ വ​കു​പ്പി​ന്‍റെ ധ​ന സ​ഹാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.
മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ കോ​ള​നി​ക​ളി​ൽ താ​മ​സി​ക്കു​ന്ന 18 യു​വ​തി​ക​ളാ​ണ് വേ​ന​ല​വ​ധി കാ​ല​ത്ത് ഡ്രൈ​വിം​ഗ് പ​ഠി​ക്കാന്‌ രം​ഗ​ത്തെ​ത്തി​യ​ത്.
ഇ​രു​ച​ക്ര, നാ​ലു ച​ക്ര​വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് പ​ഠി​ക്കാ​ൻ താ​ത്​പ്പ​ര്യ​മു​ണ്ടെ​ന്ന​റി​യി​ച്ച് ഈ ​യു​വ​തി​ക​ൾ താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന മ​ഹി​ളാ സ​മ​ഖ്യ സൊ​സൈ​റ്റി മു​ഖേ​ന ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കു​ക​യും ചെ​യ്തു.
ക​ൽ​പ്പ​റ്റ​യി​ലെ അ​മൃ​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വ​ഴി​യാ​ണ് ആ​ദി​വാ​സി യു​വ​തി​ക​ളെ ഡ്രൈ​വിം​ഗ് പ​ഠി​പ്പി​ച്ചി​രു​ന്ന​ത്.
ഇ​തി​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കേ​ണ്ട​ത് ട്രൈ​ബ​ൽ വ​കു​പ്പാ​ണ്. എ​ന്നാ​ൽ ജി​ല്ലാ​ക​ള​ക്ട​ർ വ​ഴി ട്രൈ​ബ​ൽ വ​കു​പ്പി​ൽ അ​പേ​ക്ഷ ന​ൽ​കി മൂ​ന്ന് മാ​സം പി​ന്നി​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.
മു​ന്പ് അ​പേ​ക്ഷ ന​ൽ​കി​യാ​ൽ ര​ണ്ടാ​ഴ്ച​യ്​ക്ക​കം അ​ന്വേ​ഷ​ണം ന​ട​ത്തി ഫ​ണ്ട​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ മൂ​ന്ന് മാ​സ​മാ​യി​ട്ടും യാ​തൊ​രു പ്ര​തി​ക​ര​ണ​വും ട്രൈ​ബ​ൽ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഈ ​വി​ഷ​യ​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ല.
വേ​ന​ല​വ​ധി ക​ഴി​യു​ന്ന​തോ​ടെ അ​പേ​ക്ഷ ന​ൽ​കി​യ പ​ല​രും പ​ല ജി​ല്ല​ക​ളി​ലേ​ക്കും പ​ഠ​ന​ത്തി​നാ​യി പോ​വും.