ആ​ദി​വാ​സി മു​ന്നേ​റ്റ സം​ഘം വാ​ർ​ഷി​കം
Wednesday, May 22, 2019 12:03 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ആ​ദി​വാ​സി മു​ന്നേ​റ്റ സം​ഘം 65-ാമ​ത് വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. ഉൗ​ട്ടി ആ​ദി​വാ​സി സം​ഘം ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ബ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് രാ​ജ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ആ​ൽ​വാ​സ്, ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ, നീ​ല​ഗി​രി എ​സ്പി ഷ​ണ്‍​മു​ഖ പ്രി​യ, ഉ​ദ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. നീ​ല​ഗി​രി​യി​ൽ ആ​ദി​വാ​സി​ക​ളു​ടെ മു​ന്നേ​റ്റ​ത്തി​ന് വേ​ണ്ടി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഗ​വ​ർ​ണ​ർ ബ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​ത് പ​റ​ഞ്ഞു. ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്കി​ൽ 300 വീ​ടു​ക​ൾ ആ​ദി​വാ​സി​ക​ൾ​ക്കാ​യി നി​ർ​മി​ക്കു​ന്നു​ണ്ട്. ജി​ല്ല​യില്‌ അ​ഞ്ച് ശ​ത​മാ​നം ആ​ദി​വാ​സി​ക​ളാ​ണ്. തോ​ഡ​ർ, കു​റു​മ​ർ, പ​ണി​യ​ർ, കാ​ട്ടു​നാ​യ്ക്ക​ർ, കോ​ത്ത​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ത്തി​ലെ ആ​ദി​വാ​സി​ക​ളാ​ണ് നീ​ല​ഗി​രി​യി​ൽ താ​മ​സി​ക്കു​ന്ന​ത്.

ര​ണ്ട് ആ​ടു​ക​ളെ ക​ടു​വ കൊ​ന്നു

ഗൂ​ഡ​ല്ലൂ​ർ: പു​ത്തൂ​ർ​വ​യ​ൽ സ്വ​ദേ​ശി ജോ​ർ​ജി​ന്‍റെ ര​ണ്ട് ആ​ടു​ക​ളെ ക​ടു​വ കൊ​ന്നു. വീ​ടി​ന് സ​മീ​പ​ത്തെ കൂ​ട്ടി​ൽ നി​ന്നാ​ണ് ആ​ടു​ക​ളെ ക​ടു​വ ആ​ക്ര​മി​ച്ച​ത്. ഗൂ​ഡ​ല്ലൂ​ർ റേ​ഞ്ച​ർ രാ​മ​കൃ​ഷ്ണ​ൻ, ഡോ. ​ഭ​ര​ത് ജ്യോ​തി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.