ഗ​വ​ർ​ണ​റു​ടെ യാ​ത്ര ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്നു
Wednesday, May 22, 2019 12:03 AM IST
ഉൗ​ട്ടി: വ​സ​ന്തോ​ത്സ​ത്തി​ൽ പ​ങ്കെ​ടു​ക്കാന്‌ ഉൗ​ട്ടി​യി​ൽ എ​ത്തി​യ ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ബ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​തി​ന്‍റെ യാ​ത്ര ജ​ന​ങ്ങ​ളെ വ​ല​ക്കു​ന്ന​താ​യി പ​രാ​തി. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ഗ​വ​ർ​ണ​ർ പോ​കു​ന്ന​തി​നാ​ൽ ഉൗ​ട്ടി ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ഗ​താ​ഗ​ത ത​ട​സ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. അ​വി​ലാ​ഞ്ചി, മു​തു​മ​ല, കു​ന്നൂ​ർ സിം​സ് പാ​ർ​ക്ക് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഗ​വ​ർ​ണ​ർ യാ​ത്ര ന​ട​ത്തി​യി​രു​ന്നു. ഗ​വ​ർ​ണ​റു​ടെ വാ​ഹ​നം ക​ട​ന്ന് പോ​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ളൊ​ന്നും ക​ട​ത്തി വി​ട്ടി​രു​ന്നി​ല്ല. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രും സ​ഞ്ചാ​രി​ക​ളും ഇ​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യി. വി​നോ​ദ സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ പ​ല​രും യാ​ത്രാ​ദു​രി​തം കാ​ര​ണം സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​കാ​തെ മ​ട​ങ്ങി. ഫ്ല​വ​ർ​ഷോ സ​മ​യ​ങ്ങ​ളി​ലും സീ​സ​ണ്‍ സ​മ​യ​ങ്ങ​ളി​ലും വി​ഐ​പി​ക​ൾ വ​രു​ന്ന​ത് ത​ട​ഞ്ഞ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യം ചെ​യ്യു​ന്ന​തി​ന് മ​തി​യാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.