എ​സ്ബി​ഐ അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി
Wednesday, May 22, 2019 12:05 AM IST
അ​ഞ്ചു​കു​ന്ന്: എ​സ്ബി​ഐ അ​ഞ്ചു​കു​ന്ന് ശാ​ഖ​യി​ലെ ഇ​ട​പാ​ടു​കാ​ര​നാ​യ കൂ​ളി​വ​യ​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ്്ല​മി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നും മൂ​ന്ന് ത​വ​ണ​ക​ളി​ലാ​യി 30,000 രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി.
ഏ​പ്രി​ൽ 21ന് ​അ​ർ​ധ​രാ​ത്രി​യും 22ന് ​പു​ല​ർ​ച്ചെ​യു​മാ​യാ​ണ് മൂ​ന്ന​ത​വ​ണ​ക​ളി​ലാ​യി ബം​ഗ​ളൂ​രു​വി​ലെ എ​ടി​എ​മ്മി​ൽ നി​ന്നും പ​ണം പി​ൻ​വ​ലി​ച്ച​ത്. തു​ട​ർ​ന്ന് ബാ​ങ്കി​ൽ വി​ളി​ച്ച് കാ​ർ​ഡ് ബ്ലോ​ക്ക് ചെ​യ്തെ​ന്നും എ​ന്നാ​ൽ പി​ന്നീ​ടും പ്ര​സ്തു​ത എ​ടി​എം ഡ്യൂ​പ്ലി​ക്കേ​റ്റ് കാ​ർ​ഡു​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ് ന​ട​ത്താ​ൻ ശ്ര​മി​ച്ച​താ​യും അ​തി​ന്‍റെ മെ​സേ​ജും ത​നി​ക്ക് വ​ന്നി​രു​ന്ന​താ​യും മുഹമ്മദ് പറഞ്ഞു.
സം​ഭ​വം ന​ട​ന്ന​തി​ന്‍റെ അ​ടു​ത്ത ദി​വ​സം ​ത​ന്നെ ബാ​ങ്ക് മാ​നേ​ജ​ർ​ക്കും പ​ന​മ​രം പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യ​താ​യി അ​സ്്ലം പ​റ​ഞ്ഞു.
എ​ന്നാ​ൽ പ​രാ​തി ന​ൽ​കി ഒ​രു​മാ​സ​മാ​യി​ട്ടും ത​നി​ക്ക് പ​ണം തി​രി​കെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​സ്ലം പ​റ​യു​ന്നു.
പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി പ​രാ​തി കൃ​ത്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ മാ​ത്രം പ​ണം ന​ഷ്ട​പ്പെ​ട്ട​യാ​ൾ​ക്ക് തു​ക ന​ൽ​കു​മെ​ന്നും അ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് സ​മ​യ​മെ​ടു​ക്കു​മെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.