മ​ഹി​ള സ​മ​ഖ്യ​യു​ടെ തു​ണ​യി​ൽ പ​ണി​യ വി​ഭാ​ഗ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റം
Wednesday, May 22, 2019 12:05 AM IST
വെ​ള്ള​മു​ണ്ട: പാ​തി​വ​ഴി വി​ദ്യാ​ഭ്യാ​സം ഉ​പേ​ക്ഷി​ച്ച നാ​ല് ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​ക​ൾ കെ​ല്ലൂ​രി​ലെ മ​ഹി​ള സ​മ​ഖ്യ സൊ​സൈ​റ്റി​യു​ടെ ത​ണ​ലി​ൽ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ നി​ന്നു സോ​ഷ്യോ​ള​ജി​യി​ൽ ബി​രു​ദം നേ​ടി. മ​ക്കി​യാ​ട് ആ​ക്ക​ൽ​പ്പു​ര കോ​ള​നി​യി​ലെ പ്ര​ജി​ത, പ​ലേ​രി കോ​ള​നി​യി​ലെ ര​മ്യ, മ​ക്കി​യാ​ട് കോ​ള​നി​യി​ലെ ലി​നി, കോ​റോം ഇ​ല്യേ​രി കോ​ള​നി​യി​ലെ ധ​ന്യ എ​ന്നി​വ​രാ​ണ് ബി​രു​ദം സ്വ​ന്ത​മാ​ക്കി​യ​ത്. പ​ട്ടി​ക​വ​ർ​ഗ​ത്തി​ലെ പ​ണി​യ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ് നാ​ലു​പേ​രും. പ്ല​സ്ടു തോ​റ്റ​തി​നെ​ത്തു​ട​ർ​ന്നു കോ​ള​നി​ക​ളി​ൽ ഒ​തു​ങ്ങി​യ ഇ​വ​ർ​ക്കു പ​ഠ​നം തു​ട​രു​ന്ന​തി​നും ബി​രു​ദം നേ​ടു​ന്ന​തി​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്ത്രീ​ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യാ​യ മ​ഹി​ള സ​മ​ഖ്യ​യാ​ണ് തു​ണ​യാ​യ​ത്.
പ്ര​ജി​ത ബ​ത്തേ​രി ചെ​ത​ല​യ​ത്തെ പ​ട്ടി​ക​വ​ർ​ഗ കോ​ള​ജി​ൽ​നി​ന്നു ഒ​ന്നാം​സ്ഥാ​ന​ത്തോ​ടെ​യാ​ണ് വി​ജ​യി​ച്ച​ത്.
പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ആ​ദ്യ ത​വ​ണ ര​ണ്ടു വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ജി​ത പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. നാ​ലു വി​ദ്യാ​ർ​ഥി​നി​ക​ളും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം കാ​ത്തി​രി​ക്കു​ക​യാ​ണ്. നാ​ലു പേ​രെ​യും മ​ഹി​ള സ​മ​ഖ്യ പ്ര​വ​ർ​ത്ത​ക​രാ​ണ് മാ​ന​ന്ത​വാ​ടി​യി​ലെ ഹോ​സ്റ്റ​ലി​ലും തു​ട​ർ​ന്ന് വി​ദ്യാ​ല​യ​ങ്ങ​ളി​ലു​മെ​ത്തി​ച്ച​ത്. പ്രാ​ഥ​മി​ക​പ​ഠ​നം പോ​ലും പൂ​ർ​ത്തി​യാ​ക്കാ​തെ കോ​ള​നി​ക​ളി​ൽ ഒ​തു​ങ്ങു​ന്ന പ​ട്ടി​ക​വ​ർ​ഗ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കി 2008ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച​താ​ണ് മ​ഹി​ള സ​മ​ഖ്യ പ​ദ്ധ​തി.
2014ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കി​യെ​ങ്കി​ലും കേ​ര​ള സ​ർ​ക്കാ​ർ പ​ദ്ധ​തി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ൽ ഏ​റ്റെ​ടു​ത്തു തു​ട​രു​ക​യാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി താ​ഴെ അ​ങ്ങാ​ടി​യി​ലെ മ​ഹി​ള സ​മ​ഖ്യ ഹോ​സ്റ്റ​ലി​ൽ 53 പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ഇ​പ്പോ​ൾ താ​മ​സി​ച്ചു​പ​ഠി​ക്കു​ന്ന​ത്. ഇ​വ​രി​ൽ 15 പേ​ർ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ്. പി​ജി പ്ര​വേ​ശ​നം കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ഞ്ചു പേ​ർ. മൂ​ന്നാം ക്ലാ​സ് മു​ത​ൽ പി​ജി വ​രെ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ​യാ​ണ് ഹോ​സ്റ്റി​ൽ താ​മ​സി​പ്പി​ക്കു​ന്ന​ത്. ബു​ദ്ധി​മു​ട്ടു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ട്യൂ​ഷ​ൻ ന​ൽ​കി​യും ലൈ​ബ്ര​റി സൗ​ക​ര്യം ഒ​രു​ക്കി​യു​മാ​ണ് കു​ട്ടി​ക​ളെ പ​ഠ​ന​ത്തി​ൽ മി​ക​വു​റ്റ​വ​രാ​ക്കു​ന്ന​ത്. പ​ണി​യ, കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ഹോ​സ്റ്റ​ൽ അ​ന്തേ​വാ​സി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും.
ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​ന​ത്തി​നു ഫ​ല​പ്ര​ദ മാ​ർ​ഗ​മാ​യി മാ​റു​ന്പോ​ഴും സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത മ​ഹി​ള സ​മ​ഖ്യ പ്ര​വ​ർ​ത്ത​ന​ത്തെ വീ​ർ​പ്പു​മു​ട്ടി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ പേ​ർ​ക്കു പ്ര​വേ​ശ​നം ന​ൽ​കു​ന്ന വി​ധ​ത്തി​ൽ ഹോ​സ്റ്റ​ൽ സൗ​ക​ര്യ​വും മ​റ്റും വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നു ഉ​ത​കു​ന്ന സാ​ന്പ​ത്തി​ക സ​ഹാ​യം സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്നി​ല്ല.