ഉൗ​ട്ടി പു​ഷ്പോ​ത്സ​വം സ​മാ​പി​ച്ചു
Wednesday, May 22, 2019 12:05 AM IST
ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി പു​ഷ്പോ​ത്സ​വം സ​മാ​പി​ച്ചു. ഉൗ​ട്ടി സ​സ്യോ​ദ്യാ​ന​ത്തി​ൽ അ​ഞ്ച് ദി​വ​സം നീ​ണ്ടു നി​ന്ന പു​ഷ്പോ​ത്സ​വ​ം സമാപിച്ചു. സ​മാ​പ​ന പ​രി​പാ​ടി ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ബ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ള​യി​ലെ വി​ജ​യി​ക​ൾ​ക്ക് ഗ​വ​ർ​ണ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കൃ​ഷി​വ​കു​പ്പ് സെ​ക്ര​ട്ട​റി സു​ഗ​ന്ധീ​പ് സിം​ഗ്, കൃ​ഷി​വ​കു​പ്പ് ഡ​യ​റ​ക്ട​ർ സു​ബ്ബ​യ്യ​ൻ, ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ, നീ​ല​ഗി​രി എ​സ്പി ഷ​ണ്‍​മു​ഖ പ്രി​യ, ഡി​ആ​ർ​ഒ ശെ​ൽ​വ​രാ​ജ്, കൃ​ഷി​വ​കു​പ്പ് ജി​ല്ലാ ഡ​യ​റ​ക്ട​ർ ശി​വ​സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​ത് കാ​ര​ണം ഇ​ത്ത​വ​ണ മ​ന്ത്രി​മാ​ർ പ​രി​പാ​ടി​ക്കെ​ത്തി​യി​രു​ന്നി​ല്ല. കൃ​ഷി​വ​കു​പ്പ്, ടൂ​റി​സം​വ​കു​പ്പ്, ജി​ല്ലാ​ഭ​ര​ണ​കൂ​ടം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​ഷ്പ​മ​ഹോ​ത്സ​വം ന​ട​ന്ന​ത്.
1.20 ല​ക്ഷം കാ​ർ​ണീ​ഷ്യം പൂ​ക്ക​ൾ കൊ​ണ്ട് സൃ​ഷ്ടി​ച്ച ഇ​ന്ത്യ​ൻ പാ​ർ​ലി​മെ​ന്‍റി​ന്‍റെ മാ​തൃ​ക​യാ​യി​രു​ന്നു പു​ഷ്പ​മേ​ള​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.
കൂ​ടാ​തെ പൂ​ക്ക​ൾ കൊ​ണ്ട് രൂ​പ​പ്പെ​ടു​ത്തി​യ വി​വി​ധ ക​ലാ​സൃ​ഷ്ടി​ക​ളും സ​ഞ്ചാ​രി​ക​ളു​ടെ മ​നം​ക​വ​ർ​ന്നു. മു​പ്പ​ത്തി അ​യ്യാ​യി​ര​ത്തി​ലേ​റെ പു​ഷ്പ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. മൂ​ന്ന് ല​ക്ഷം പൂ​ച്ചെ​ട്ടി​ക​ളാ​ണ് ഗാ​ർ​ഡ​നി​ൽ ത​യാ​റാ​ക്കി​യി​രു​ന്ന​ത്.