36 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന​ത്തി​ന് വി​ട​പ​റ​യാ​നൊ​രു​ങ്ങി ലി​ല്ലി​ടീ​ച്ച​ർ
Wednesday, May 22, 2019 12:05 AM IST
പു​ൽ​പ്പ​ള്ളി: 36 വ​ർ​ഷ​ത്തെ അ​ധ്യ​യ​ന ജീ​വി​ത​ത്തി​ന് ശേ​ഷം മു​ള്ള​ൻ​കൊ​ല്ലി കൈ​ത​പ്പാ​ട​ത്ത് ലി​ല്ലി​ടീ​ച്ച​ർ അ​ധ്യാ​പ​ന ജീ​വി​ത​ത്തോ​ട് വി​ട​പ​റ​യു​ന്നു. പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ലെ വ​ന​ഗ്രാ​മ​മാ​യ ചേ​കാ​ടി എ​ൽ​പി സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക സ്ഥാ​ന​ത്ത് നി​ന്നാ​ണ് ഈ ​അ​ധ്യാ​പി​ക ജൂ​ണ്‍ 30ന് ​വി​ര​മി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ലി​ല്ലി​ടീ​ച്ച​ർ വി​വാ​ഹ​ത്തോ​ടെ​യാ​ണ് പു​ൽ​പ്പ​ള്ളി​യി​ലെ​ത്തിയത്. 1987ൽ ​ഇ​രു​പ​താ​മ​ത്തെ വ​യ​സി​ൽ പി​എ​സ‌്സി നി​യ​മ​നം ല​ഭി​ച്ചു.
പെ​രി​ക്ക​ല്ലൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു ആ​ദ്യ​നി​യ​മ​നം. ഇ​തി​നി​ട​യി​ൽ പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ലും മൂ​ന്ന് വ​ർ​ഷം ജോ​ലി ചെ​യ്തു. പെ​രി​ക്ക​ലൂ​രി​ൽ നി​ന്നും അ​തി​രാ​റ്റു​കു​ന്ന് ഗ​വ. ഹൈ​സ്ക്കൂ​ളി​ലേ​ക്കാ​യി​രു​ന്നു സ്ഥ​ലം മാ​റ്റം ല​ഭി​ച്ച​ത്. അ​വി​ടെ ആ​റ് വ​ർ​ഷം ജോ​ലി ചെ​യ്ത ശേ​ഷ​മാ​ണ് ചേ​കാ​ടി​യി​ലെ​ത്തു​ന്ന​ത്.
വ​ന​മ​ധ്യ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ചേ​കാ​ടി ഗ്രാ​മ​ത്തി​ൽ 1924ൽ ​സ്ഥാ​പി​ത​മാ​യ​താ​ണ് ഈ ​എ​ൽ​പി സ്കൂ​ൾ. 82 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്. ഇ​തി​ൽ 73 പേ​രും പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ളാ​ണ്. താ​ത്്കാ​ലി​ക അ​ധ്യാ​പ​ക​രാ​യി​രു​ന്നു ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​വ​ർ​ക്കി​ട​യി​ലേ​ക്കാ​ണ് ലി​ല്ലി​ടീ​ച്ച​ർ എ​ത്തി​യ​ത്.
കു​ട്ടി​ക​ൾ​ക്ക് പേ​രു​പോ​ലും എ​ഴു​താ​ൻ അ​റി​യാ​ത്ത അ​വ​സ്ഥ. കു​ട്ടി​ക​ളു​ടെ ഈ ​ദു​ര​വ​സ്ഥ​ക​ണ്ട് അ​ധ്യാ​പ​ക​രോ​ട് തി​ര​ക്കി​യ​പ്പോ​ൾ “അ​വ​ര​ങ്ങ​നെ​യൊ​ക്കെ​യെ പ​ഠി​ക്കൂ”എ​ന്നാ​യി​രു​ന്നു ടീ​ച്ച​ർ​ക്ക് ല​ഭി​ച്ച ഉ​ത്ത​രം. എ​ന്നാ​ൽ അ​ത് അം​ഗീ​ക​രി​ച്ചു​കൊ​ടു​ക്കാ​ൻ ഈ ​അ​ധ്യാ​പി​ക തയാ​റാ​യി​ല്ല. ലി​ല്ലി ടീ​ച്ച​ർ കു​ട്ടി​ക​ളെ വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ എ​ഴു​താ​ൻ പ​ഠി​പ്പി​ച്ചു. അ​വ​ധി​ക്കാ​ല​ത്ത് നാ​ലാം​ക്ലാ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​യ വി​ദ്യാ​ർ​ഥി​ക​ൾ ടി ​സി വാ​ങ്ങാ​നെ​ത്തു​ന്പോ​ൾ ന​ന്നാ​യി പ​ഠി​ക്ക​ണ​മെ​ന്ന ഉ​പ​ദേ​ശം ന​ൽ​കി​യാ​ണ് ടീ​ച്ച​ർ പ​റ​ഞ്ഞ​യ​ക്കു​ന്ന​ത്. ഒ​ടു​വി​ൽ മ​നോ​ഹ​ര​ങ്ങ​ളാ​യ അ​ക്ഷ​ര​ങ്ങ​ൾ​കൊ​ണ്ട് ലി​ല്ലീ​ടീ​ച്ച​ർ​ക്ക് യാ​ത്രാ​മം​ഗ​ങ്ങ​ൾ നേ​ർ​ന്നാ​ണ് കു​ട്ടി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും സ്കൂ​ളി​ന്‍റെ പ​ടി​യി​റ​ങ്ങി​യ​ത്.
ലി​ല്ലി​ടീ​ച്ച​ർ സ്കൂ​ളി​ന്‍റെ പ​ടി​യി​റ​ങ്ങു​ന്ന​തോ​ടെ ഒ​ര​ധ്യാ​പ​ക​ൻ പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ചേ​കാ​ടി എ​ൽ​പി സ്കൂ​ൾ. പു​തി​യ നി​യ​മ​ന​ങ്ങ​ൾ ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ല. നാ​ല് അ​ധ്യാ​പ​ക​രാ​ണ് ചേ​കാ​ടി സ്കൂ​ളി​ൽ വേ​ണ്ട​ത്. എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം പേ​രും ഇ​വി​ടേ​ക്ക് വ​രാ​ൻ മ​ടി​ക്കു​ക​യാ​ണ്. അ​തി​ന്‍റെ പ്ര​ധാ​ന​കാ​ര​ണം ഇ​വി​ടേ​ക്ക് എ​ത്തി​പ്പെ​ടാ​നു​ള്ള പ്ര​യാ​സം ത​ന്നെ​യാ​ണ്. കാ​ട്ടാ​ന​ശ​ല്യ​വും ഇ​വി​ടെ രൂ​ക്ഷ​മാ​ണ്. യു​പി മു​ത​ൽ പ​ഠ​നം തു​ട​രാ​ൻ 13 കി​ലോ​മീ​റ്റ​റോ​ളം താ​ണ്ടി പു​ൽ​പ്പ​ള്ളി​യി​ലെ​ത്തി​ച്ചേ​രേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ൽ ചേ​കാ​ടി ഗ്രാ​മ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള​ത്.
ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​നി​യും ഹൈ​ടെ​ക് ആ​ക്കാ​ത്ത ഒ​രു വി​ദ്യാ​ല​യ​മാ​ണ് ചേ​കാ​ടി സ്കൂ​ൾ. യു​പി​യാ​യി അ​പ്ഗ്രേ​ഡ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നും വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.
എ​ല്ലാ​ത്ത​ര​ത്തി​ലും അ​വ​ഗ​ണ​ന​യി​ൽ തു​ട​രു​ന്ന ഈ ​സ്കൂ​ളി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ ഇ​നി​യെ​ങ്കി​ലും വേ​ണ്ട​ത്ര ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഈ ​അ​ധ്യാ​പി​ക​ക്കു​ള്ള​ത്. മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ്മേ​രീ​സ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ടോം ​തോ​മ​സാ​ണ് ലി​ല്ലി​ടീ​ച്ച​റു​ടെ ഭ​ർ​ത്താ​വ്. നി​മ്മി, അ​ഖി​ൽ, അ​ഞ്ജ​ലി എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.