കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പീ​ടി​ക​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, May 22, 2019 10:03 PM IST
ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പീ​ടി​ക​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. പാ​ട്ട​വ​യ​ൽ കാ​ര​ക്കു​നി കു​റു​മ​ക്കൊ​ല്ലി ബാ​ല​കൃ​ഷ്ണ​നാ​ണ്(51) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ പാ​ട്ട​വ​യ​ലി​ലെ ക​ട​യി​ൽ​നി​ന്നു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ല​കൃ​ഷ്ണ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ​നി​ന്നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും​വ​ഴി​യാ​ണ് മ​രി​ച്ച​ത്. രാ​ത്രി വൈ​ത്തി​രി ഗ​വ.​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. ഭാ​ര്യ: ത​ങ്ക​മ​ണി.

ക​ഴി​ഞ്ഞ ദി​വ​സം പാ​ട്ട​വ​യ​ൽ ചെ​ക്പോ​സ്റ്റി​ന് സ​മീ​പം ആ​ദി​വാ​സി യു​വാ​വ് മ​ണി​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചി​രു​ന്നു. ചെ​ക്പോ​സ്റ്റി​ൽ​നി​ന്നു പാ​ട്ട​വ​യ​ലി​ലേ​ക്ക് ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. മ​ണി കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പാ​ട്ട​വ​യ​ൽ ഭാ​ഗ​ത്തു ജ​ന​ങ്ങ​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യ ആ​ന​യെ ഉ​ൾ​വ​ന​ത്തി​ലേ​ക്കു തു​ര​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.