എ​ൻ​സി​സി ബ​റ്റാ​ലി​യ​ൻ വേ​ലി​യി​ലൊ​തു​ങ്ങി
Thursday, May 23, 2019 12:01 AM IST
മാ​ന​ന്ത​വാ​ടി: വ​ട​ക്കെ വ​യ​നാ​ടി​ന്‍റ വി​ദ്യാ​ഭ്യാ​സ, അ​ക്കാ​ഡ​മി​ക് മേ​ഖ​ല​ക​ളി​ൽ മു​ത​ൽ​ക്കൂ​ട്ടാ​കേ​ണ്ട​തും മ​ല​ബാ​റി​ലെ ര​ണ്ടാ​മ​ത്തെ​തും ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച​തു​മാ​യ എ​ൻ​സി​സി ബ​റ്റാ​ലി​യ​ൻ കം ​എ​ൻ​സി​സി ട്രെ​യി​നിം​ങ്ങ് അ​ക്കാ​ഡ​മി വേ​ലി​യി​ലൊ​തു​ങ്ങി. 2013 ഒ​ക്ടോ​ബ​ർ 26ന് ​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ് മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ൽ എ​ൻ​സി​സി ബ​റ്റാ​ലി​യ​നും ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി​യും അ​നു​വ​ദി​ച്ച​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ൻ​സി​സി ഡ​യ​ക്ട​റേ​റ്റി​ൽ നി​ന്നു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ മ​ക്കി​മ​ല​യി​ലെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​നു​യോ​ജ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് വി​വി​ധ വ​കു​പ്പു​ക​ൾ ത​മ്മി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 1989 ൽ ​പ്രി​യ​ദ​ർ​ശി​നി എ​സ്റ്റേ​റ്റി​ന് അ​നു​വ​ദി​ച്ച ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ത​വി​ഞ്ഞാ​ൽ വി​ല്ലേ​ജി​ലെ മ​ക്കി​മ​ല മു​നീ​ശ്വ​ര​ൻ കു​ന്നി​ലെ സ​ർ​വേ ന​ന്പ​ർ 68/1 ബി ​യി​ൽ പ്പെ​ട്ട ര​ണ്ടേ​ക്ക​ർ സ്ഥ​ലം ര​ണ്ട് സേ​വ​ന വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഭൂ​മി കൈ​മാ​റ്റ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം റ​വ​ന്യു വ​കു​പ്പ് 2016 ഫെ​ബ്രു​വ​രി​യി​ൽ എ​ൻ​സി​സി ക്ക് ​കൈ​മാ​റി.

1200 ഓ​ളം കേ​ഡ​റ്റു​ക​ൾ​ക്ക് താ​മ​സി​ച്ച് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നു​ള്ള അ​ക്കാ​ദ​മി​യാ​ണ് ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. പ​രേ​ഡ് ഗ്രൗ​ണ്ട്, ഫ​യ​റിം​ഗ് റേ​ഞ്ച്, ഒ​ബ്സ്ട്ര​ക്കി​ൾ ക്രോ​സിം​ഗ്, റോ​പ്പ് ക്ലൈ​ന്പിം​ഗ് എ​ന്നി​വ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളും, ഓ​ഫീ​സു​ക​ൾ, ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ക്വ​ർ​ട്ടേ​ഴ്സു​ക​ളും അ​ക്കാ​ദ​മി​യി​ൽ സ​ജ്ജീ​ക​രി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. 400 ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും 200 പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും ദ​ശ​ദി​ന ക്യാ​ന്പു​ക​ളി​ലൂ​ടെ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നു. വി​ദേ​ശ​ത്ത് നി​ന്നു​ള്ള കേ​ഡ​റ്റു​ക​ൾ​ക്ക് വ​രെ പ​രി​ശീ​ല​നം ന​ൽ​കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് രൂ​പ ക​ൽ​പ്പ​ന ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ബ​റ്റാ​ലി​യ​ൻ യ​ഥാ​ർ​ത്ഥ​മാ​യാ​ൽ ആ​ർ​മി 34 യൂ​ണി​റ്റും ഇ​വി​ടെ ആ​രം​ഭി​ക്കാ​ൻ ക​ഴി​യും. ജി​ല്ല​യി​ലെ എ​ൻ​സി​സി സ​ബ് യൂ​ണി​റ്റു​ക​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള 33 സ്കൂ​ളു​ക​ൾ​ക്ക് പു​തി​യ യൂ​ണി​റ്റ് ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​ന്ന​തോ​ടൊ​പ്പം ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി പേ​ർ​ക്ക് ജോ​ലി​യും ല​ഭി​ക്കു​മാ​യി​രു​ന്നു. ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട പ​രി​ശീ​ല​നം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മു​നീ​ശ്വ​ര​ൻ കു​ന്നി​ൽ അ​ക്കാ​ദ​മി ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സ്ഥി​രം പ​ട്ടാ​ള സാ​ന്നി​ധ്യ​മു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ ത​ന്നെ വ​ൻ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​കും. എ​ന്നാ​ൽ സ്ഥ​ലം കൈ​മാ​റി മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​നു​വ​ദി​ച്ച ര​ണ്ട് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ചെ​യി​ൻ ലി​ങ്ക്ഡ് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ച​ത​ല്ലാ​തെ മ​റ്റൊ​രു പ്ര​വ​ർ​ത്തി​ക​ളും ന​ട​ന്നി​ല്ല.