സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​ർ​ക്ക് സം​വ​ര​ണം ന​ൽ​ക​ണ​മെ​ന്ന്
Thursday, May 23, 2019 12:01 AM IST
ക​ൽ​പ്പ​റ്റ: സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​ർ​ക്ക് സം​വ​ര​ണം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഡി​ഫ​റ​ന്‍റ്‌ലി ഏ​ബി​ൾ​ഡ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (ഡി​എ​ഇ​എ) ആ​വ​ശ്യ​പ്പെ​ട്ടു.
2016 ലെ ​ഭി​ന്ന​ശേ​ഷി അ​വ​കാ​ശ​നി​യ​മ​ത്തി​ൽ നാ​ല് ശ​ത​മാ​നം സം​വ​ര​ണം നി​യ​മ​ന​ത്തി​ൽ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ലും സം​വ​ര​ണം ന​ട​പ്പി​ൽ വ​രു​ത്ത​ണ​മെ​ന്നും നി​ഷ്ക​ർ​ഷി​ക്കു​ന്നു. സൂ​പ്പ​ർ ന്യൂ​മ​റി ത​സ്തി​ക ഏ​കീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ക്കു​ന്ന നി​ഷ്ധാ​ത്മ​ക നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​ർ​ക്ക് മി​നി​മം സ​ർ​വീ​സ് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്ത​ണ​മെ​ന്നും സ്ഥ​ലം മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ​വ​ന്ന പു​തി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും ഡി​എ​ഇ​എ ജി​ല്ലാ പ്ര​വ​ർ​ത്ത​ക​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സു​ൽ​ത്താ​ൻ ബ​ത്തേ​രി ഐ​എം​എ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എ. ​സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി ഷി​ജി ഷോ​ണി, ജി​ല്ലാ ട്ര​ഷ​റ​ർ എ​ൻ.​എ. മേ​ഴ്സി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ യു.​എ​സ്. ജ​യ​ദാ​സ​ൻ, ജി. ​മ​ഹേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ല​യി​ലെ മൂ​ന്ന് താ​ലൂ​ക്ക് സ​മ്മേ​ള​ന​ങ്ങ​ളും ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ച്ച് ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.