ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Thursday, May 23, 2019 12:01 AM IST
ക​ൽ​പ്പ​റ്റ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ അ​കാ​ര​ണ​മാ​യി ദ്രോ​ഹി​ക്കു​ന്ന ജി​ല്ലാ ഓ​ഫീ​സ​റു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ജീ​വ​ന​ക്കാ​ർ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സാ​ന്പ​ത്തി​ക അ​ഴി​മ​തി​ക്ക് കൂ​ട്ടു​നി​ൽ​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ഡോ​ക്ട​ർ​മാ​ര​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രെ ജി​ല്ലാ ഓ​ഫീ​സ​ർ തു​ട​ർ​ച്ച​യാ​യി ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. സി​ക്കാ വൈ​റ​സ് വാ​ക്സി​ൻ വി​പ​ണ​ന​ത്തി​ലും ബാ​ക്ക് യാ​ർ​ഡ് ആ​ടു​വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യി​ലും ജി​ല്ലാ ഓ​ഫീ​സ​ർ ന​ട​ത്തി​യ വ​ഴി​വി​ട്ട ഇ​ട​പെ​ട​ലു​ക​ളെ എ​തി​ർ​ത്ത​തും ശ​ത്രു​ത​യ്ക്ക് കാ​ര​ണ​മാ​യി.
ഇ​വ​യെ​ല്ലാം ചൂ​ണ്ടി​ക്കാ​ണി​ച്ച് മു​പ്പ​ത് ഡോ​ക്ട​ർ​മാ​ർ ഒ​പ്പി​ട്ട് വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൻ​മേ​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്പോ​ഴും ദ്രോ​ഹ​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ജി​ല്ലാ ഓ​ഫീ​സ​ർ ത​യാ​റാ​വു​ന്നി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.
ക​ൽ​പ്പ​റ്റ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​നു മു​ന്പി​ലെ പ്ര​ക​ട​ന​ത്തി​നു ശേ​ഷം ന​ട​ത്തി​യ ധ​ർ​ണ കെ​ജി​ഒ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഇ.​കെ. ബി​ജു​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ജി​ഒ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഡോ.​കെ.​കെ. ബേ​ബി പ്ര​സം​ഗി​ച്ചു. ഡോ. ​ദി​ലീ​പ് ഫ​ൽ​ഗു​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​നി​ൽ സ​ക്ക​റി​യ സ്വാ​ഗ​ത​വും ഡോ.​കെ.​എ​സ്. സു​നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. എ.​ടി. ഷ​ണ്‍​മു​ഖ​ൻ, ഡോ.​എ​സ്. ദ​യാ​ൽ, ഡോ.​കെ.​സി. രാ​ജി, ഡോ.​വി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ട്ടി, ഡോ. ​ജ​വ​ഹ​ർ, ഡോ.​എം.​കെ. ജ​യ​കൃ​ഷ്ണ​ൻ, വി. ​സാ​യൂ​ജ്, ഡോ.​എ​ൻ. ജ​വാ​ദ്, ഡോ. ​എ​സ്.​ജി. ശ്രീ​ഷി​ത തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.