കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​ം
Thursday, May 23, 2019 12:03 AM IST
ഗൂ​ഡ​ല്ലൂ​ർ:​ച​ക്ക സീ​സ​ണ്‍ ആ​രം​ഭി​ച്ച​താ​ടെ നീ​ല​ഗി​രി ജി​ല്ല​യി​ലെ ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി. പു​ളി​യം​പാ​റ, പാ​ക്ക​ണ, മ​ര​പ്പാ​ലം, പാ​ട്ട​വ​യ​ൽ, നാ​ടു​കാ​ണി, കു​ന്ദ​ലാ​ടി, വെ​ള്ള​രി, അ​യ്യം​കൊ​ല്ലി, കൊ​ള​പ്പ​ള്ളി, ചേ​ര​ങ്കോ​ട്, മാ​ങ്കോ​റേ​ഞ്ച്, പ​ന്ത​ല്ലൂ​ർ, കൂ​മൂ​ല, ദേ​വാ​ല, നെ​ല്ലാ​ക്കോ​ട്ട, വി​ല​ങ്ങൂ​ർ, ദേ​വ​ർ​ഷോ​ല, ത്രീ​ഡി​വി​ഷ​ൻ, ക​റ​ക്ക​പാ​ളി, മൂ​ച്ചി​ക​ണ്ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന ശ​ല്യം വ​ർ​ധി​ച്ച​ത്.
വീ​ടി​നു സ​മീ​പ​ത്തെ വാ​ഴ, ച​ക്ക എ​ന്നി​വ ന​ശി​പ്പി​ക്ക​ണ​മെ​ന്നും രാ​ത്രി പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും വ​നം വ​കു​പ്പ് ജ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി.