വോ​ട്ടെ​ണ്ണ​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ ; വയനാട്ടില്‌ ആശങ്കയില്ല
Thursday, May 23, 2019 12:03 AM IST
ക​ൽ​പ്പ​റ്റ: വോ​ട്ടെ​ണ്ണ​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ ന​ട​ക്കാ​നി​രി​ക്കെ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​ത്തി​ൽ ഉ​ത്ക​ണ്ഠ​യി​ല്ലാ​തെ സ​മ്മ​തി​ദാ​യ​ക​ർ.
രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ 20 പേ​രാ​ണ് വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടി​യ​ത്. സി​പി​ഐ സം​സ്ഥാ​ന സ​മി​തി​യം​ഗം പി.​പി. സു​നീ​ർ(​എ​ൽ​ഡി​എ​ഫ്), ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി(​എ​ൻ​ഡി​എ), പി.​കെ. മു​ഹ​മ്മ​ദ്(​ബ​ഹു​ജ​ൻ സ​മാ​ജ് വാ​ദി പാ​ർ​ട്ടി) കെ .​ഉ​ഷ(​സി​പി​ഐ(​എം​എ​ൽ) റെ​ഡ്സ്റ്റാ​ർ) പി.​പി. ജോ​ണ്‍(​സെ​ക്യു​ല​ർ ഡെ​മോ​ക്രാ​റ്റി​ക് കോ​ണ്‍​ഗ്ര​സ്), ബാ​ബു മ​ണി(​സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ), കെ. ​രാ​ഘു​ൽ​ഗാ​ന്ധി(​അ​ഖി​ല ഇ​ന്ത്യ മ​ക്ക​ൾ ക​ഴ​കം), കെ.​എം. ശി​വ​പ്ര​സാ​ദ് ഗാ​ന്ധി(​ഇ​ന്ത്യ​ൻ ഗാ​ന്ധി​യ​ൻ പാ​ർ​ട്ടി), സ്വ​ത​ന്ത്രരാ​യ ന​റു​ക​ര ഗോ​പി, തൃ​ശൂ​ർ ന​സീ​ർ,ഡോ.​കെ. പ​ദ്മ​രാ​ജ​ൻ, കെ.​പി. പ്ര​വീ​ണ്‍, ബി​ജു കാ​ക്ക​ത്തോ​ട്, മു​ജീ​ബ് റ​ഹ്മാ​ൻ, ഇ.​കെ. രാ​ഹു​ൽ ഗാ​ന്ധി, പി.​ആ​ർ. ശ്രീ​ജി​ത്ത്, ഷി​ജോ എം. ​സ്, സി​ബി വ​യ​ലി​ൽ, സെ​ബാ​സ്റ്റ്യ​ൻ വ​യ​നാ​ട് എ​ന്നി​വ​രാ​ണ് മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ൾ.
വ​യ​നാ​ട്ടി​ലെ ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​രു​വ​ന്പാ​ടി, മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ണ്ടൂ​ർ, നി​ല​ന്പൂ​ർ, എ​റ​നാ​ട് എ​ന്നീ ഏ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ അ​ട​ങ്ങു​ന്ന​താ​ണ് വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം. 13,57,819 പേ​ർ​ക്കാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട​വ​കാ​ശം. ഇ​തി​ൽ 10,89,819 പേ​രാ​ണ്(80.26 ശ​ത​മാ​നം) പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്തി​യ​ത്. മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​ണ്ഡ​ല​ത്തി​ൽ 1,51,998-ഉം ബ​ത്തേ​രി​യി​ൽ 1,74,342-ഉം ​ക​ൽ​പ്പ​റ്റ​യി​ൽ 1,57,678-ഉം ​തി​രു​വ​ന്പാ​ടി​യി​ൽ 1,38, 091-ഉം ​ഏ​റ​നാ​ട്-1,39,447-ഉം ​നി​ല​ന്പൂ​രി​ൽ 1,61,111-ഉം ​വ​ണ്ടൂ​രി​ൽ 1,67,152-ഉം ​പേ​രാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ചു ഇ​ക്കു​റി പോ​ളിം​ഗി​ൽ ഏ​ഴു ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. മു​ന്ന​ണി​ക​ൾ വാ​ശി​യോ​ടെ ന​ട​ത്തി​യ പ്ര​ചാ​ര​ണ​മാ​ണ് ഇ​തി​നു ഇ​ട​യാ​ക്കി​യ​ത്.
2009നെ ​അ​പേ​ക്ഷി​ച്ച് 2.66 ല​ക്ഷം വോ​ട്ട് ഇ​ത്ത​വ​ണ അ​ധി​കം പോ​ൾ ചെ​യ്തു. ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ളി​ലെ കേ​ന്ദ്ര​ത്തി​ലാ​ണ് ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​ൾ ചെ​യ്ത വോ​ട്ട് എ​ണ്ണു​ന്ന​ത്.
തി​രു​വ​ന്പാ​ടി മ​ണ്ഡ​ല​ത്തി​ലേ​ത് താ​മ​ര​ശേ​രി കോ​ര​ങ്ങാ​ട് അ​ൽ​ഫോ​ൻ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ​യും എ​റ​നാ​ട്, നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലേ​തു നി​ല​ന്പൂ​ർ മാ​ന​വേ​ദ​ൻ വി​എ​ച്ച്എ​സ്എ​സി​ലെ​യും കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് എ​ണ്ണു​ക.
ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലാ​ണ് നീലഗിരി മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ. രാ​വി​ലെ എ​ട്ടി​നു തു​ട​ങ്ങും.
ഉൗ​ട്ടി, കു​ന്നൂ​ർ, ഗൂ​ഡ​ല്ലൂ​ർ, മേ​ട്ടു​പാ​ള​യം, അ​വി​നാ​ശി, ഭ​വാ​നി സാ​ഗ​ർ തു​ട​ങ്ങി​യ ആ​റ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് നീ​ല​ഗി​രി ലോ​ക്സ​ഭാ മ​ണ്ഡ​ലം. ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ഷ​ണ്‍​മു​ഖ​പ്രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 500 പോ​ലീ​സു​കാ​രും കേ​ന്ദ്ര​സേ​ന​യും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന് സു​ര​ക്ഷ​യൊ​രു​ക്കും. സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​നു ചു​റ്റും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 960 ജീ​വ​ന​ക്കാ​രെ​യാ​ണ് വോ​ട്ടു എ​ണ്ണു​ന്ന​തി​നാ​യി നി​യോ​ഗി​ച്ച​ത്.