പു​ൽ​പ്പ​ള്ളി താ​ഴെ അ​ങ്ങാ​ടി​യി​ല്‌ മൂ​ന്നു ക​ട​ക​ളി​ൽ മോ​ഷ​ണം
Thursday, May 23, 2019 12:03 AM IST
പു​ൽ​പ്പ​ള്ളി: താ​ഴെ അങ്ങാ​ടി​യി​ലെ മൂ​ന്നു ക​ട​ക​ളി​ൽ ക​ഴി​ഞ്ഞ രാ​ത്രി ക​ള്ള​ൻ ക​യ​റി. നൂ​റ്റി​പ്പ​തി​നേ​ഴു റോ​ഡി​ലെ വി​ദേ​ശ​മ​ദ്യ ചി​ല്ല​റ​വി​ൽ​പ്പ​ന​ശാ​ല​യ്ക്കു സ​മീ​പം അ​നി​ൽ, രാ​ജ​ൻ, സാ​ബു എ​ന്നി​വ​രു​ടെ ക​ട​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
മൂ​ന്നു ക​ട​ക​ളി​ലും താ​ഴു ത​ക​ർ​ത്താ​യി​രു​ന്നു മോ​ഷ​ണം. മൂ​ന്നു ക​ട​ക​ളി​ൽ​നി​ന്നു​മാ​യി 5,000 ഓ​ളം രൂ​പ​യും സി​ഗ​ര​റ്റ് ഉ​ൾ​പ്പെ​ടെ സാ​ധ​ന​ങ്ങ​ളും ക​ട​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.
അർ​ധ​രാ​ത്രി​ക്കു​ശേ​ഷം ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നു സൂ​ച​ന​യു​ണ്ട്.