കാ​ട്ടാ​ന ആ​ക്ര​മ​ണം തുടര്‌ക്കഥ; പാ​ട്ട​വ​യ​ലി​ൽ നാട്ടുകാര്‌ പ്ര​തി​ഷേ​ധി​ച്ചു
Thursday, May 23, 2019 12:03 AM IST
ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​ൻ കൊ​ല്ല​പ്പെ​ട്ട​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. ആ​ന​യു​ടെ ആ​ക്ര​മ​ണം തു​ട​ർ​ക​ഥ​യാ​യ​തോ​ടെ​യാ​ണ് പാ​ട്ട​വ​യ​ൽ ഗ​വ. സ്കൂ​ളി​ന് സ​മീ​പ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി​യ​ത്.
പാ​ട്ട​വ​യ​ൽ കാ​രാ​കു​നി സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ (45) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ കാ​രാ​കു​നി​യി​ൽ കാ​ട്ടാ​നാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.
വീ​ടി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. പാ​ട്ട​വ​യ​ലി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​ല​ച​ര​ക്ക് ക​ട​യി​ൽ നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് രാ​ത്രി വീ​ട്ടി​ലേ​ക്ക് ന​ട​ന്ന് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.
പ​ത്ത് ദി​വ​സം മു​ന്പാ​ണ് പാ​ട്ട​വ​യ​ൽ ചെ​ക്ക്പോ​സ്റ്റി​ന് സ​മീ​പ​ത്ത് ആ​ദി​വാ​സി യു​വാ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ചെ​റു​കു​ന്ന് സ്വ​ദേ​ശി മ​ണി (42) കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ട്ട​വ​യ​ലി​ൽ വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ അ​ട​ച്ച് ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു. കൊ​ല​യാ​ളി ആ​ന​യെ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് തു​ര​ത്തു​ക, ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​ശ്രി​ത​ർ​ക്ക് 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, വ​നാ​തി​ർ​ത്തി​യി​ൽ സോ​ളാ​ർ വേ​ലി സ്ഥാ​പി​ക്കു​ക, വ​നാ​തി​ർ​ത്തി​യി​ൽ കി​ട​ങ്ങ് നി​ർ​മി​ക്കു​ക, സ്ഥ​ല​ങ്ങ​ളി​ൽ തെ​രു​വ് വ​ള​ക്ക് സ്ഥാ​പി​ക്കു​ക, ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ജ​ന​ങ്ങ​ൾ സ​മ​രം ചെ​യ്ത​ത്.
എ​സി​എ​ഫ് വി​ജ​യ​ൻ, പ​ന്ത​ല്ലൂ​ർ ത​ഹ​സി​ൽ​ദാ​ർ കൃ​ഷ്ണ​മൂ​ർ​ത്തി, ദേ​വാ​ല ഡി​വൈ​എ​സ്പി എം. ​രാ​മ​ച​ന്ദ്ര​ൻ, ഗൂ​ഡ​ല്ലൂ​ർ എം​എ​ൽ​എ എം. ​ദ്രാ​വി​ഡ​മ​ണി, മു​തു​മ​ല വൈ​ൽ​ഡ് ലൈ​ഫ് റേ​ഞ്ച​ർ സു​രേ​ഷ്കു​മാ​ർ, ബി​ദ​ർ​ക്കാ​ട് റേ​ഞ്ച​ർ മ​നോ​ഹ​ര​ൻ, എ​സ്ഐ​മാ​രാ​യ ഇ​ള​വേ​ന്ദ്ര​ൻ, അ​ൻ​പ​ര​സ​ൻ, തി​രു​മ​ലൈ​ചാ​മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി നേ​താ​ക്ക​ളു​മാ​യും നാ​ട്ടു​കാ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി.
റോ​ബ​ർ​ട്ട്, ബി​ജോ (എ​ഐ​എ​ഡി​എം​കെ), എ​ൻ.​എ. അ​ഷ്റ​ഫ്, കു​ഞ്ഞാ​പ്പി നെ​ല്ലാ​ക്കോ​ട്ട, ഉ​ണ്ണി​ക​മ്മു (കോ​ണ്‍​ഗ്ര​സ്), എം.​വി. ജോ​ണ്‍​സ​ണ്‍ (അ​മ്മാ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം), ഉ​ല്ലാ​സ​ൻ (ബി​ജെ​പി), എ. ​യോ​ഹ​ന്നാ​ൻ, ബി​ജു (സി​പി​എം) തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.
പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ പി​രി​ഞ്ഞ് പോ​യ​ത്.
വ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ര​ണ്ട് ദി​വ​സ​ത്തി​ന​കം കി​ട​ങ്ങ് നി​ർ​മി​ക്കാ​നും കാ​ട്ടാ​ന കി​ട​ങ്ങ് താ​ണ്ടി ക​ട​ക്കു​ന്ന മേ​ഖ​ല​യി​ൽ കി​ട​ങ്ങി​ലെ മ​ണ്ണ് ഉ​ട​ൻ നീ​ക്കം ചെ​യ്യാ​നും തീ​രു​മാ​ന​മാ​യി.