ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​ന് കാ​റി​ടി​ച്ച് പ​രി​ക്ക്
Thursday, May 23, 2019 12:03 AM IST
ഗൂ​ഡ​ല്ലൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഗൂ​ഡ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഭാ​ഗ്യ​രാ​ജ് (48) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ഗൂ​ഡ​ല്ലൂ​ർ പ​ഴ​യ ബ​സ‌്സ്റ്റാ​ൻ​ഡി​ലെ സി​ഗ്ന​ലി​ന് സ​മീ​പം കഴിഞ്ഞ ദിവസം വൈ​കു​ന്നേ​ര​മാ​യിരുന്നു അ​പ​ക​ടം. ഉൗ​ട്ടി​യി​ൽ നി​ന്ന് ഗൂ​ഡ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് കാ​റാ​ണ് പോ​ലീ​സു​കാ​ര​നെ ഇ​ടി​ച്ച​ത്.