കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ൽ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു
Thursday, May 23, 2019 12:03 AM IST
പു​ൽ​പ്പ​ള്ളി: മ​ന​സി​ക വൈ​ക​ല്യം സം​ഭ​വി​ച്ച​വ​ർ, ഓ​ട്ടി​സം, സെ​റി​ബ്ര​ൽ പ​ൾ​സി ബാ​ധി​ച്ച​ർ, പ​ഠ​ന വൈ​ക​ല്യം നേ​രി​ടു​ന്ന​വ​ർ എ​ന്നി​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കു​വാ​നു​ള്ള പ​രി​ശ്ര​മം ന​ട​ത്തു​ന്ന പു​ൽ​പ്പ​ള്ളി കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ൽ 2019-2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു.
ശി​ശു രോ​ഗ​വി​ദ​ഗ്ധ​ൻ, സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റ്, ഫി​സി​യോ തെ​റാ​പ്പി​സ്റ്റ്, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ്, സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റേ​ഴ്സ് എ​ന്നീ വി​ദ​ഗ്ദ്ധ​രു​ടെ സേ​വ​നം സ്കൂ​ളി​ൽ ല​ഭ്യ​മാ​ണ്.
കൂ​ടാ​തെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ സെ​ൻ​സ​റി റൂം ​സൗ​ക​ര്യ​വും ഇ​വി​ടെ ല​ഭ്യ​മാ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9544946881, 9526488371.