കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് സ​ഞ്ചാ​രി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു
Friday, May 24, 2019 11:53 PM IST
ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് സ​ഞ്ചാ​രി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. സേ​ലം സ്വ​ദേ​ശി​ക​ളാ​യ സ​തീ​ഷി​ന്‍റെ ഭാ​ര്യ ക​ന​ല​ക്ഷ്മി (30), സു​രേ​ഷി​ന്‍റെ മ​ക​ൾ ശ്രു​തി​ക (12) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കു​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ന്നൂ​ർ മ​ഞ്ഞ​കൊ​ന്പ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. ഇ​വ​ർ കു​ടും​ബ സ​മേ​തം നീ​ല​ഗി​രി​യി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ​താ​ണ്.