വയനാട്ടില്‌ ആ​റ് മ​ഴ​മാ​പി​നി​ക​ൾ കൂ​ടി സ്ഥാ​പി​ക്കും
Friday, May 24, 2019 11:56 PM IST
ക​ൽ​പ്പ​റ്റ: പെ​യ്തി​റ​ങ്ങു​ന്ന മ​ഴ​യു​ടെ തോ​ത് ക​ണ​ക്കാ​ക്കി മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​നു​വ​ദി​ച്ച ആ​റു മ​ഴ​മാ​പി​നി​ക​ൾ കൂ​ടി വ​യ​നാ​ട്ടി​ൽ സ്ഥാ​പി​ക്കും. ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ അ​റി​യി​ച്ചു.
പ​ടി​ഞ്ഞാ​റ​ത്ത​റ ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ര​ണ്ടെ​ണ്ണ​മ​ട​ക്കം കെ​എ​സ്ഇ​ബി യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ എ​ട്ട് മ​ഴ​മാ​പി​നി​ക​ളു​ണ്ട്. പു​തു​താ​യി അ​നു​വ​ദി​ച്ച​തി​ൽ ര​ണ്ടെ​ണ്ണം കൂ​ടി ബാ​ണാ​സു​ര​സാ​ഗ​റി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ക്കും. ര​ണ്ടു മ​ഴ​മാ​പി​നി​ക​ൾ കാ​രാ​പ്പു​ഴ​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ലും ശേ​ഷി​ക്കു​ന്ന​വ മ​ഴ കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി​രി​ക്കും സ്ഥാ​പി​ക്കു​ക.
അ​ന്പ​ല​വ​യ​ൽ പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ത​ട​ക്കം നി​ല​വി​ലു​ള്ള മ​ഴ​മാ​പി​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത പ​രി​ശോ​ധി​ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ഡാ​മു​ക​ൾ തു​റ​ന്നു​വി​ടു​ന്ന​തി​നു മു​ന്പ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കും.
മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റി​ൽ 24 മ​ണി​ക്കൂ​റും ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കും.
ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ്, റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഇ​തി​ൽ അം​ഗ​മാ​യി​രി​ക്കും. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ നോ​ഡ​ൽ ഓ​ഫീ​സ​റെ നി​യോ​ഗി​ക്കും. മൂ​ന്നു താ​ലൂ​ക്കു​ക​ളി​ലും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും ട​വ​ർ ലൈ​റ്റ് സം​വി​ധാ​നം ഉ​റ​പ്പു​വ​രു​ത്തും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാന്‌ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കേ​ണ്ട ചു​മ​ത​ല ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്കാ​ണ്. സ്വ​കാ​ര്യ ഭൂ​മി​യി​ലേ​ത​ട​ക്കം അ​പ​ക​ട ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റും. ദു​രി​താ​ശ്വാ​സ ക്യാന്പു​ക​ളാ​ക്കി മാ​റ്റാ​ൻ ക​ഴി​യു​ന്ന കെ​ട്ടി​ട​ങ്ങ​ൾ നേ​ര​ത്തേ ത​ന്നെ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തും.
ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​റ​മ​ട​ക​ൾ​ക്കു ചു​റ്റും സം​ര​ക്ഷ​ണ വേ​ലി നി​ർ​മി​ക്ക​ണ​മെ​ന്നും വെ​ള്ള​ക്കെ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഡ്രെ​യി​നേ​ജു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. യോ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.