മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​ന് സ​ന്പൂ​ർ​ണ ആ​ധി​പ​ത്യം
Friday, May 24, 2019 11:56 PM IST
വെ​ള്ള​മു​ണ്ട: പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​ര​ണ​ത്തി​ന് ശേ​ഷം ഇ​ന്ന് വ​രെ സി​പി​എം ഉ​ൾ​പ്പെ​ട്ട മു​ന്ന​ണി മാ​ത്രം ഭ​ര​ണം കൈ​യ്യാ​ളി​യി​ട്ടു​ള്ള തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​ക്ക് ല​ഭി​ച്ച​ത് 2076 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം. പ​ല​പ്പോ​ഴും പേ​രി​ന് പോ​ലും പ്ര​തി​പ​ക്ഷ​മി​ല്ലാ​തെ സി​പി​എ​മ്മി​ന്‍റെ കോ​ട്ട​യാ​യി അ​റി​യ​പ്പെ​ടു​ന്ന തി​രു​നെ​ല്ലി​യു​ലു​ൾ​പ്പെ​ടെ രാ​ഹു​ൽ നേ​ടി​യ മേ​ധാ​വി​ത്വം എ​ൽ​ഡി​എ​ഫ് ക​മ്മി​റ്റി​ക​ൾ​ക്ക് ന്യാ​യീ​ക​രി​ക്കാ​നാ​വു​ന്നി​ല്ല.
സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ലും പ്ര​ച​ാര​ണ​ത്തി​ലും ക​ലാ​ശ​ക്കൊ​ട്ടി​ലു​മ​ട​ക്കം മേ​ധാ​വി​ത്വം നേ​ടി​യി​ട്ടും എ​ല്ലാ​വി​ധ സ​ന്നാ​ഹ​ങ്ങ​ളു​മു​പ​യോ​ഗി​ച്ചി​ട്ടും പാ​ർ​ട്ടി വോ​ട്ടു​ക​ൾ പോ​ലും കൈ ​അ​ട​യാ​ള​ത്തി​ൽ പ​തി​ഞ്ഞു​വെ​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്‍റെ ആ​കെ തു​ക​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.
എ​ൽ​ഡി​എ​ഫ് ഭ​രിക്കുന്ന മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ നി​ന്ന് 11,176 വോ​ട്ടു​ക​ളും തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും 4898 വോ​ട്ടു​ക​ളും ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും 9064 വോ​ട്ടു​ക​ളും രാ​ഹു​ൽ ഗാ​ന്ധി​ക്ക് കൂടുതൽ ല​ഭി​ച്ചു.
പ​ന​മ​രം 11869, എ​ട​വ​ക 7610, വെ​ള്ള​മു​ണ്ട 9367 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും യു​ഡി​എ​ഫി​ന് ല​ഭി​ച്ച ഭൂ​രി​പ​ക്ഷം. 2014 ൽ 8666 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ച മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്നും ഈ ​വ​ർ​ഷം 54613 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് രാ​ഹു​ലി​ന് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. 2016 ലെ ​നി​യ​മ സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും 1307 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ചി​രു​ന്നു.
മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം പ്ര​ച​ര​ണ രം​ഗ​ത്ത് ത​ർ​ക്ക​ങ്ങ​ൾ മ​റ​ന്ന് സ​ജീ​വ​മാ​യി​ട്ടും പാ​ർ​ട്ടി വോ​ട്ടു​ക​ളി​ൽ ത​ന്നെ​യു​ണ്ടാ​യ ചോ​ർ​ച്ച വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ വ​ഴി വയ്ക്കും.