സ്പോ​ർ​ട്സ് ക്വാ​ട്ട അ​ലോ​ട്ട്മെ​ന്‍റ്
Friday, May 24, 2019 11:56 PM IST
ക​ൽ​പ്പ​റ്റ: ഒ​ന്നാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ​ഴ്സി​ന് കാ​യി​ക​താ​ര​ങ്ങ​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സ്പോ​ർ​ട്സ് ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്പെ​ഷ്യ​ൽ അ​ലോ​ട്ട്മെ​ന്‍റ് റി​സ​ൾ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചു.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യു​ടെ സൈ​റ്റി​ൽ സ്പോ​ർ​ട്സ് അ​പേ​ക്ഷ ന​ന്പ​റും ജ​ന​തി​യ​തി​യും ന​ൽ​കി ജി​ല്ല സെ​ല​ക്ട് ചെ​യ്ത് സ്പോ​ർ​ട്സ് അ​ലോ​ട്ട്മെ​ന്‍റ് റി​സ​ൾ​ട്ട് എ​ന്ന ലി​ങ്കി​ലു​ടെ റി​സ​ൾ​ട്ട് ല​ഭി​ക്കും.
അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 27 ന് ​വൈ​കി​ട്ട് നാ​ലി​ന് മു​ന്പാ​യി പ്ര​വേ​ശ​നം എ​ടു​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ശു​ദ്ധ​ജ​ല​വി​ത​ര​ണം മു​ട​ങ്ങും

ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ ശു​ദ്ധ​ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യി​ൽ​പ്പെ​ട്ട കാ​രാ​പ്പു​ഴ പ​ന്പ് ഹൗ​സി​ലെ വാ​ട്ട​ർ അ​ഥോ​റി​റ്റി സ​ബ് സ്റ്റേ​ഷ​ൻ ത​ക​രാ​റി​ലാ​യ​തി​നാ​ൽ ഗു​ഡ​ലാ​യ്ക്കു​ന്ന്, പെ​രും​ന്ത​ട്ട, വെ​ള്ളാ​രം​കു​ന്ന്, എ​മി​ലി, മ​ണി​യ​ങ്കോ​ട്, പൊ​ന്ന​ട, പു​ഴ​മു​ടി, എ​ട​ഗു​നി, ക​ൽ​പ്പ​റ്റ ടൗ​ണ്‍, പു​ളി​യാ​ർ​മ​ല, മു​ണ്ടേ​രി, പു​ത്തൂ​ർ​വ​യ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നും നാ​ളെ​യും ശു​ദ്ധ​ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും.