മാ​ന​ന്ത​വാ​ടി​യി​ൽ ഇ​ന്നു മു​ത​ൽ ട്രാ​ഫി​ക് പ​രി​ഷ്കരണം
Friday, May 24, 2019 11:56 PM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​ത്തി​ൽ ഇ​ന്നു മു​ത​ൽ ട്രാ​ഫി​ക് പ​രി​ഷ്കരണം. ഈ ​മാ​സം 15നു ​ചേ​ർ​ന്ന ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ലെ തീ​രു​മാ​നം അ​നു​സ​രി​ച്ചാ​ണ് ട്രാ​ഫി​ക് പ​രി​ഷ്ക​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യും പോ​ലീ​സും ചേ​ർ​ന്നു ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​ക​ൾ ഇ​ന്നു മു​ത​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും.
കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഗ​താ​ഗ​ത നി​യ​മം​ലം​ഘ​നം ത​ട​യാ​ൻ സ​ഹാ​യിക്കും. ടൗ​ണി​ൽ സൂ​ച​നാ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കകയും. മാ​ഞ്ഞു​പോ​യ സീ​ബ്ര വ​ര​ക​ൾ നവീകരിക്കുകയും ചെയ്തു.
ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ഇ​ന്നു മു​ത​ൽ ന​ഗ​ര​സ​ഭ ബ​സ‌്സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​ണ് പു​റ​പ്പെ​ടു​ക. കോ​ഴി​ക്കോ​ട്, കു​റ്റ്യാ​ടി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ ടൗ​ണി​ൽ പ്ര​വേ​ശി​ക്കാ​തെ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ൻ​വ​ശ​ത്തു​ള്ള റോ​ഡ് വ​ഴി പോ​കും. ടൗ​ണി​ൽ പ്ര​വേ​ശി​ക്കു​ന്ന ബ​സു​ക​ൾ കോ​ഴി​ക്കോ​ട് റോ​ഡി​ലെ സ്റ്റോ​പ്പി​ൽ ആ​ളു​ക​ളെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യ​ണം. പോ​സ്റ്റ് ഓ​ഫീ​സ് ക​വ​ല​യി​ലെ ബ​സ് സ്റ്റോ​പ്പ് എ​യിം​സ് പി​എ​‌സ‌്സി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.
ഓ​ട്ടോ-​ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ളി​ൽ വ​രു​ത്തി​യ ചി​ല മാ​റ്റ​ങ്ങ​ൾ സി​ഐ​ടി​യു ഒ​ഴി​കെ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ളി​ൽ അ​മ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ത​ങ്ങ​ളു​മാ​യി ആ​ലോ​ചി​ക്കാ​തെ​യും അ​ശാ​സ്ത്രീ​യ​വു​മാ​യാ​ണ് ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നു യൂ​ണി​യ​ൻ നേ​താ​ക്ക​ളി​ൽ ഒ​രു വി​ഭാ​ഗം പ​റ​യു​ന്നു. പു​തി​യ ട്രാ​ഫി​ക് സം​വി​ധാ​ന​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നു ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.