നെ​ൽ​കൃ​ഷി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, May 24, 2019 11:56 PM IST
ക​ൽ​പ്പ​റ്റ: ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലു​ള്ള ജി​ല്ലാ ബ്ര​ഹ്മ​ഗി​രി ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട് ജി​ല്ല​യി​ൽ പ​ര​ന്പ​രാ​ഗ​ത നെ​ൽ വി​ത്തി​ന​ങ്ങ​ളാ​യ കു​ഞ്ഞ​ൻ തൊ​ണ്ടി, ഗ​ന്ധ​ക​ശാ​ല, പാ​ൽ​തൊ​ണ്ടി, ചോ​മാ​ല, വെ​ളി​യ​ൻ, വ​ലി​ച്ചൂ​രി, ചെ​ന്നെ​ല്ല് കൃ​ഷി ചെ​യ്യാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള ക​ർ​ഷ​ക​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ നെ​ൽ​വി​ത്ത് സൗ​ജ​ന്യ​മാ​യി ന​ൽ​കും. താ​ൽ​പ്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ ജൂ​ണ്‍ 20 ന് ​മു​ന്പാ​യി അ​പേ​ക്ഷ ന​ൽ​ക​ണം. ഫോ​ണ്‍-04936 -248368, 9207424111.

കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ർ​ക്ക് പ​രി​ക്ക്

ഗൂ​ഡ​ല്ലൂ​ർ: കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ഞ്ചൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ർ​ജു​ന​ൻ (31), ശി​വ​ശ​ങ്ക​ർ (39), പെ​രി​യ​സ്വാ​മി (69), ധ​ന​ല​ക്ഷ്മി (60), ജ്യോ​തി മ​ണി (42), മ​ഞ്ജു​ള (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മ​ഞ്ചൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ന്നൂ​ർ-​മ​ഞ്ചൂ​ർ പാ​ത​യി​ലെ കോ​ട്ടേ​രി​യി​ലാ​ണ് അ​പ​ക​ടം.