സന്ദർശകരുടെ മ​നം ക​വ​ർ​ന്ന് കു​ന്നൂ​രി​ലെ പ​ഴ​വ​ർ​ഗ​മേ​ള
Saturday, May 25, 2019 11:20 PM IST
ഗൂ​ഡ​ല്ലൂ​ർ: 61-ാമ​ത് പ​ഴ​വ​ർ​ഗ​മേ​ള കു​ന്നൂ​ർ സിം​സ് പാ​ർ​ക്കി​ൽ തു​ട​ങ്ങി. കൃ​ഷി, ടൂ​റി​സം വ​കു​പ്പു​ക​ളു​ടെ​യും നീ​ല​ഗി​രി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ദ്വി​ദി​ന മേ​ള. ഡി​ആ​ർ​ഒ ശെ​ൽ​വ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ഷ​ണ്‍​മു​ഖ​പ്രി​യ, കൃ​ഷി ഡ​യ​റ​ക്ട​ർ ശി​വ​സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഓ​റ​ഞ്ച്, മു​ന്തി​രി, ആ​പ്പി​ൾ, പൈ​നാ​പ്പി​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഒ​ന്ന​ര ട​ണ്‍ പ​ഴ​വ​ർ​ഗ​ങ്ങ​ൾ​കൊ​ണ്ടു നി​ർ​മി​ച്ച പൂ​ന്പാ​റ്റ​യു​ടെ മാ​തൃ​ക​യാ​ണ് മേ​ള​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണം. മ​യി​ൽ, കാ​ള​വ​ണ്ടി തു​ട​ങ്ങി​യ​വ​യു​ടെ മാ​തൃ​ക​ക​ളും പ​ഴ​​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ കൃ​ഷ്ണ​ഗി​രി, ധ​ർ​മ​ഗി​രി, തേ​നി, സേ​ലം, മ​ധു​ര, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​ന്പ​ത്തൂ​ർ, ദി​ണ്ഡു​ക്ക​ൽ, തി​രു​വാ​ലൂ​ർ, തി​രു​ച്ചി, ക​ന്യാ​കു​മാ​രി തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലെ കൃ​ഷി ഓ​ഫീ​സു​ക​ളും മാ​തൃ​ക​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. പ​ഴ​ങ്ങ​ൾ ന​ശി​ച്ചു​പോ​കാ​ത്ത​വി​ധ​ത്തി​ലാ​ണ് ഇവയുടെ നി​ർ​മാ​ണം.

പ​ഴ​ങ്ങ​ൾ​കൊ​ണ്ടു​ണ്ടാ​ക്കി​യ ക​മാ​ന​വും സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​രു​ന്നു. നൂ​റു​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് മേ​ള കാ​ണാ​നെ​ത്തു​ന്ന​ത്. ഇ​ന്നു വൈ​കു​ന്നേ​രം സ​മാ​പി​ക്കു​ം. ഇതോടെ ഉൗ​ട്ടി​യി​ൽ വ​സ​ന്തോ​ത്സ​വ​ത്തി​നും കൊ​ടി​യി​റ​ങ്ങും. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റോ​സാ​പ്പൂ​മേ​ള, പ​ച്ച​ക്ക​റി മേ​ള, സു​ഗ​ന്ധ വ്യ​ജ്ഞ​ന മേ​ള എ​ന്നി​വ വ​സ​ന്തോ​ത്സ​വ​ത്തി​ൽ​നി​ന്നു ഒ​ഴി​വാ​ക്കി​.