വ​ന​ത്തി​ലൂ​ടെ​യു​ള്ള റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​തി​ന് കേ​സെ​ടു​ത്തു
Saturday, May 25, 2019 11:20 PM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി ബി​എ​സ്എ​ൻ​എ​ൽ ട​വ​റി​ലേ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന റോ​ഡ് അ​ന​ധി​കൃ​ത​മാ​യി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​തി​ന് വ​നം വ​കു​പ്പ് കേ​സെ​ടു​ത്തു. വൈ​ത്തി​രി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ന് സ​മീ​പം ഫോ​റ​സ്റ്റ് റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പണി ത​ട​യു​ക​യും നി​ർ​മ്മാ​ണ സ​മാ​ഗ്രി​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. പ്രവൃത്തി ഏ​റ്റെ​ടു​ത്ത വ​ർ​ഗീ​സ് ജോ​യ്, ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത ഭാ​ഗം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു മാ​റ്റി.