മീ​ൻ പി​ടി​ക്കാ​ൻ ബ​ണ്ടി​ന്‍റെ ഷ​ട്ട​ർ തു​റ​ന്നു; കു​ടി​വെ​ള്ളം മു​ട​ങ്ങി
Saturday, May 25, 2019 11:20 PM IST
മു​ക്കം: രാ​ത്രി​യു​ടെ മ​റ​വി​ൽ മീ​ൻ​പി​ടി​ക്കാ​ൻ വ​ന്നവർ പു​ഴ​യി​ലെ ത​ട​യ​ണ തു​റ​ന്നി​ട്ട​തി​നെ തു​ട​ർ​ന്ന് നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട​ങ്ങി. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​മു​ക്ക​ത്താ​ണ് സം​ഭ​വം.
നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന തോ​ട്ടു​മു​ക്കം ചെ​റു​പു​ഴ​യി​ൽ ചെ​റു​കി​ട ജ​ല​സേ​ജ​ന വ​കു​പ്പ് നി​ർ​മി​ച്ച ബ​ണ്ടി​ന്‍റെ ഷ​ട്ട​ർ തു​റ​ന്നു​വി​ട്ട് മീ​ൻ പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ചെ​റു​പു​ഴ​യി​ൽ മ​ടാ​മ്പി, ത​രി​യോ​ട്, തോ​ട്ടു​മു​ക്കം, ദേ​വ​സ്വം​കാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന ര​ണ്ട് കു​ടി​വെ​ള്ള പ​ദ്ധതി​ക​ളു​ടെ കി​ണ​റു​ക​ൾ ഈ ​പു​ഴ​യി​ലാ​ണ്.
പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ ജ​ല​സേ​ച​ന​ത്തി​നും ഈ ​ത​ട​യ​ണ​യി​ലെ വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഷ​ട്ട​ർ തു​റ​ന്നു വി​ട്ട​തോ​ടെ പു​ഴ​യി​ലേ​യും സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലേ​യും വെ​ള്ളം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യി. പു​ഴ​യി​ൽ ജ​ല​വി​താ​നം താ​ഴ്ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ത​ട​യ​ണ കെ​ട്ടി​യത്.
ഇ​നി വീ​ണ്ടും ത​ട​യ​ണ​കെ​ട്ടി വെള്ളം ത​ട​ഞ്ഞു വയ്ക്കാൻ ദി​വ​സ​ങ്ങ​ളോ​ളം വേ​ണ്ടി​വ​രു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മൂ​ന്ന് യു​വാ​ക്ക​ളാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. അ​വ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ക​ള​ക്ട​ർ, പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത്, ജ​ല​സേ​ച​ന വ​കു​പ്പ് എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും നാ​ട്ടു​കാ​ർ അ​റി​യി​ച്ചു.