എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് പരിശോധന നടത്തി
Saturday, May 25, 2019 11:20 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ പു​തു​താ​യി രൂ​പ​വ​ത്ക​രി​ച്ച എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് നി​ല​ന്പൂ​ർ ടൗ​ണി​ലും മാ​ർ​ക്ക​റ്റി​ലും പ​രി​ശോ​ധ​ന തു​ട​ങ്ങി.
വി​വി​ധ ക​ട​ക​ളി​ൽ നി​ന്നു പ്ലാ​സ്റ്റി​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത​വ​ർ​ക്ക് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​രു​ടെ ലൈ​സ​ൻ​സു​ക​ൾ റ​ദ്ദ് ചെ​യ്യാൻ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. മ​ത്സ്യ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ വി​ൽ​പ്പ​ന​ക്ക് വ​രു​ന്ന സ്ഥ​ല​ത്ത് നി​ന്നു​ള്ള ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കും. ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച തി​യ​തി, സാ​ധ​ന​ങ്ങ​ളു​ടെ സ്റ്റോ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യും സ്ഥാ​പ​ന ഉ​ട​മ​ക​ൾ കൈ​വ​ശം വ​യ്ക്ക​ണ​മെ​ന്ന് സ്ക്വാ​ഡ് നി​ർ​ദേ​ശം ന​ൽ​കി.
ആ​ശു​പ​ത്രി, മാ​ർ​ക്ക​റ്റു​ക​ൾ, വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ൾ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, സ്റ്റേ​ഷ​ന​റി ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ന​ഗ​ര​സ​ഭ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യു​ടെ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​വും കാ​ന്‍റീ​നി​ലെ മ​ലി​ന​ജ​ലം എ​ന്നി​വ​യി​ൽ മൂ​ന്നു ദി​വ​സ​ത്തി​ന​കം ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.
ആ​ശു​പ​ത്രി​യി​ൽ നി​ന്നു 10,000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. അ​ന്പ​തി​ല​ധി​കം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വൃ​ത്തി​ഹീ​ന​മാ​യ കെ​ട്ടി​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഉ​ട​മ​ക്കും നോ​ട്ടീ​സ് ന​ൽ​കി. പ​രി​ശോ​ധ​ന തു​ട​രുമെന്ന് അധികൃതർ അറിയിച്ചു.

ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മു​കു​ന്ദ​ൻ, ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ കെ.​ജ​സീ​ല, എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​മ​നോ​ജ് കു​മാ​ർ, എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​കെ.​സ​ബി​ൻ​ദാ​സ്, അ​നി​താ ബി​ൻ ചാ​ക്കോ, എ​ച്ച്ഐ ഗി​രീ​ഷ്, ജ​ഐ​ച്ച്ഐ​മാ​രാ​യ അ​ബ്ദു​ൾ ഹ​മീ​ദ്, സ​ന്തോ​ഷ്കു​മാ​ർ, ജോ​ണ്‍ ബോ​സ്കോ, ജ​സീ​ന എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.