അ​ന​ധി​കൃ​ത തോ​ക്കു​ക​ൾ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് നീ​ക്കം തുടങ്ങി
Saturday, May 25, 2019 11:20 PM IST
പു​ൽ​പ്പ​ള്ളി: അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലേത​ട​ക്കം അ​ന​ധി​കൃ​ത തോ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ പോ​ലീ​സ് നീ​ക്കം തു​ട​ങ്ങി. ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത നാ​ട​ൻ തോ​ക്കി​ൽ​നി​ന്നു​ള്ള വെ​ടി​യേ​റ്റു വെ​ള്ളി​യാ​ഴ്ച രാ​ത്രി കാ​പ്പി​സെ​റ്റ് ക​ന്നാ​രം​പു​ഴ​യി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും മ​റ്റൊ​രാ​ൾ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ നാ​ട​ൻ തോ​ക്കു​ക​ൾ ഉ​പ​യോ​ഗ​ത്തി​ലു​ണ്ടെ​ന്നു പോ​ലീ​സി​നെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​താ​യി ക​ന്നാ​രം​പു​ഴ സം​ഭ​വം. വ​ന​ത്തി​ൽ നാ​യാ​ട്ടി​നു പോ​കു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ പ​ക്ക​ലാ​ണ് ക​ള്ള​ത്തോ​ക്കു​ക​ൾ ഉ​ള്ള​തെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്.
ക​ള്ള​ത്തോ​ക്കു വേ​ട്ട​യു​ടെ ഭാ​ഗ​മാ​യി നാ​യാ​ട്ടു​കാ​രെ​ക്കു​റി​ച്ചു​ള്ള വി​വ​രം പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.