വ​ണ്‍​വേ: സ​മ​യം നീ​ട്ട​ണമെന്ന്
Saturday, May 25, 2019 11:20 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ടൗ​ണി​ലെ വ​ണ്‍​വേ ട്രാ​ഫി​ക് രാ​ത്രി ഒ​ന്പ​തു വ​രെ നീ​ട്ട​ണ​മെ​ന്ന് ഫ്ലാ​ക്സ് ക്ല​ബ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ട്ടിനു വ​ണ്‍​വേ അ​വ​സാ​നി​ക്കു​ന്ന​തി​നു​ശേ​ഷം മ​ണി​ക്കൂ​റോ​ളം വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ൽ രാ​ത്രി​യാ​ത്ര വി​ല​ക്കു ആ​രം​ഭി​ക്കു​ന്ന ഒ​ന്പ​തി​നു മു​ന്പ് അ​തി​ർ​ത്തി ക​ട​ന്നു​പോ​കേ​ണ്ട പ​ല വാ​ഹ​ന​ങ്ങ​ളും കു​രു​ക്കി​ൽ പ്പെ​ടു​ന്നു​ണ്ട്.
അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഉ​പ​ദേ​ശ​ക സ​മി​തി വി​ളി​ച്ചു​ചേ​ർ​ത്ത് ട്രാ​ഫി​ക് പ​രി​ഷ്ക​രി​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി ത​യാ​റാ​ക​ണെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ടോം ​ജോ​സ്, എം.​ഡി ജോ​സ്, ബി​ജു പ​ന​ക്ക​ൽ, വി​നീ​ത് തോ​മ​സ്, ഷി​ബി മാ​ത്യു, സി​ജോ​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി അ​ജ​യ് ഐ​സ​ക്(​പ്ര​സി​ഡ​ന്‍റ്),ടി​ജി ചെ​റു​തോ​ട്ടി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ആ​ന്േ‍​റാ ജോ​ർ​ജ് (സെ​ക്ര​ട്ട​റി), ഷി​നോ​ജ് പാ​പ്പ​ച്ച​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സു​രേ​ഷ് ബാ​ബു (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.