ക​ക്ക​ട​വ് പു​ഴ​യി​ൽ അ​റ​വുമാ​ലി​ന്യം തള്ളി
Saturday, May 25, 2019 11:20 PM IST
വെ​ള്ള​മു​ണ്ട: നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യു​പ​യോ​ഗി​ക്കു​ന്ന ത​രു​വ​ണ ക​ക്ക​ട​വ് പു​ഴ​യി​ൽ അ​റ​വ് മാ​ലി​ന്യം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. 23 ചാ​ക്കു​ക​ളി​ലാ​യാ​ണ് മാ​ലി​ന്യം പു​ഴ​യി​ലും പു​ഴ​യോ​ര​ത്തു​മാ​യി വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ തള്ളിയത്. പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം പ​ട​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ക്ക​ട​വ് ക​ള്ള് ഷാ​പ്പി​ന് സ​മീ​പം പു​ഴ​യോ​ര​ത്ത് ചാ​ക്കു​കെ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.
പു​ഴു​വ​രി​ക്കു​ന്ന നി​ല​യി​ലാ​ണ് മാ​ലി​ന്യം. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രെ​യും വി​വ​ര​മ​റി​യി​ച്ചു.