അ​ഭ്യ​സ്തവി​ദ്യ​രു​ടെ ഡാ​റ്റാബാ​ങ്ക് ത​യാ​റാ​ക്കു​ന്നു
Saturday, May 25, 2019 11:22 PM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് അ​ഭ്യ​സ്ത വി​ദ്യ​രാ​യ പ​ട്ടി​ക വ​ർ​ഗ​ക്കാ​രു​ടെ ഡാ​റ്റ ബാ​ങ്ക് ത​യാ​റാ​ക്കു​ന്നു.
ബി​രു​ദ​ധാ​രി​ക​ളു​ടെ​യും ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഉ​ള്ള​വ​രു​ടെ​യും ഡാ​റ്റ ബാ​ങ്കാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. വി​വി​ധ കോ​ള​നി​ക​ളി​ൽ ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള യു​വ​തി യു​വാ​ക്ക​ൾ തൊ​ഴി​ൽ​ര​ഹി​ത​രാ​യി നി​ൽ​ക്കു​ന്ന​തും ചി​ല​ർ ഉ​പ​ജീ​വ​ന മാ​ർ​ഗ​ത്തി​ന് കൂ​ലി​പ​ണി​യെ ആ​ശ്ര​യി​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലും മേ​പ്പാ​ടി, മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ഡാ​റ്റ ബാ​ങ്ക് ത​യാ​റാ​ക്കു​ക. ബി​രു​ദ​വും അ​തി​ന് മു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​രും സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​രു​മാ​യ പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ ബ​യോ​ഡാ​റ്റ, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ആ​ധാ​ർ കാ​ർ​ഡ്, ജാ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ്, പ്ര​വൃ​ത്തി പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം ക​ൽ​പ്പ​റ്റ പ​ഴ​യ സ്റ്റാ​ൻ​ഡ് ബി​ൽ​ഡി​ങ്ങി​ലെ മൂ​ന്നാം നി​ല​യി​ലു​ള്ള ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സി​ൽ എ​ത്ത​ണം. പേ​ര്, മേ​ൽ​വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ, ജാ​തി, ജ​ന​ന തി​യ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് ല​ഭി​ച്ച മാ​ർ​ക്കി​ന്‍റെ ശ​ത​മാ​നം, പ്ര​വൃ​ത്തി പ​രി​ച​യം (ത​സ്തി​ക​യും കാ​ല​യ​ള​വും സ്ഥാ​പ​ന​വും രേ​ഖ​പ്പെ​ടു​ത്ത​ണം), വാ​യി​ക്കാ​നും എ​ഴു​താ​നും സം​സാ​രി​ക്കാ​നും ക​ഴി​യു​ന്ന ഭാ​ഷ​ക​ൾ എ​ന്നീ വി​വ​ര​ങ്ങ​ൾ ബ​യോ​ഡാ​റ്റ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. ബ​യോ​ഡാ​റ്റ ത​യാ​റാ​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​വ​ർ​ക്ക് ബ​യോ​ഡാ​റ്റ ത​യാ​റാ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ക്കും.
പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ തു​ട​ർ​ച്ച​യാ​യി വി​ജ്ഞാ​പ​ന​ങ്ങ​ൾ ഇ​റ​ക്കി​യി​ട്ടും ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ ല​ഭി​ക്കാ​ത്ത​തി​നാ​ൽ സം​സ്ഥാ​ന ത​ല​ത്തി​ലും ജി​ല്ലാ ത​ല​ത്തി​ല​മു​ള്ള പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ​ക്ക് സം​വ​ര​ണം ചെ​യ്ത വി​വി​ധ ത​സ്തി​ക​ക​ളി​ൽ ഒ​ഴി​വു​ണ്ട്. സം​സ്ഥാ​ന ത​ല​ത്തി​ൽ എ​ച്ച്എ​ച്ച്എ​സ്ടി മാ​ത്ത​മാ​റ്റി​ക്സ്, ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് ടെ​ലി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, എ​ച്ച്എ​ച്ച്എ​സ്ടി അ​റ​ബി​ക്(​ജൂ​ണി​യ​ർ), എ​ൻ​വി​ടി ഫി​സി​ക്സ്, എ​ൻ​വി​ടി കെ​മി​സ്ട്രി, സീ​നി​യ​ർ ല​ക്ച്ച​റ​ർ ഡി​സ്ട്രി​ക്ട് റി​സോ​ർ​സ്, സീ​നി​യ​ർ ല​ക്ച്ച​റ​ർ ഇ​ൻ വ​ർ​ക്ക് എ​ക്സ്പീ​രി​യ​ൻ​സ്, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ, ല​ബോ​റ​ട്ട​റി ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഇ​ൻ പ്രി​ന്‍റിം​ഗ്, ല​ക്ച്ച​റ​ർ ഇ​ൻ മാ​ത്ത​മാ​റ്റി​ക്സ്, ല​ക്ച്ച​റ​ർ ഇ​ൻ ലോ, ​വെ​റ്റി​ന​റി സ​ർ​ജ​ൻ (ഗ്രേ​ഡ് ര​ണ്ട്), അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വു​ക​ളു​ള്ള​ത്. ജി​ല്ലാ ത​ല​ത്തി​ൽ ഓ​ഫ്സെ​റ്റ് പ്രി​ന്‍റിം​ഗ് മെ​ഷീ​ൻ ഓ​പ്പ​റേ​റ്റ​ർ, ലാ​സ്റ്റ് ഗ്രേ​ഡ് സെ​ർ​വ​ന്‍റ്, ഫ​ർ​മ​സി​സ്റ്റ്, സ്റ്റാ​ഫ് നേ​ഴ്സ് (ഗ്രേ​ഡ് ര​ണ്ട് )ആ​യ , അ​റ്റ​ൻ​ഡ​ർ (ഗ്രേ​ഡ് ര​ണ്ട്), ലാ​ബ് ടെ​ക്നി​ഷ്യ​ൻ (ഗ്രേ​ഡ് ര​ണ്ട്) എ​ന്നീ ത​സ്തി​ക​ക​ളി​ലു​മാ​ണ് ഒ​ഴി​വു​ക​ളു​ള്ള​ത്.
പ്ര​സ്തു​ത ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ല​ഭി​ക്കാ​നാ​വ​ശ്യ​മാ​യ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ ബ​യോ​ഡാ​റ്റ, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ആ​ധാ​ർ കാ​ർ​ഡ്, ജാ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ്, പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​രാ​ണെ​ങ്കി​ൽ എ​ക്സ്പീ​രി​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം ജൂ​ണ്‍ പ​ത്താം തി​യ​തി​ക്കു​ള്ളി​ൽ ക​ൽ​പ്പ​റ്റ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സി​ൽ എ​ത്തേ​ണ്ട​താ​ണ്. വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ളി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഡാ​റ്റ ബാ​ങ്കി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ വി​വ​രം ന​ൽ​കും. വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി​ക​ളി​ലും ഇ​വ​രെ പ​രി​ഗ​ണി​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യ സം​രം​ഭ​ക​ർ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഡാ​റ്റ ബാ​ങ്കി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ വി​വ​രം ന​ൽ​കും. വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ലും ഇ​വ​രെ പ​ങ്കെ​ടു​പ്പി​ക്കും.
വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ലും പ​രി​ശീ​ല​ന​ങ്ങ​ളി​ലും ഡാ​റ്റ ബാ​ങ്കി​ലെ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കു​മെ​ന്ന് ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ജം​ഷി​ദ് ചെ​ന്പ​ൻ​തൊ​ടി​ക അ​റി​യി​ച്ചു.