പ​ഴ​ശി സ്മാരക ഗ്ര​ന്ഥാ​ല​യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം തു​ട​ങ്ങി
Saturday, May 25, 2019 11:22 PM IST
മാ​ന​ന്ത​വാ​ടി: പ​ഴ​ശി സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ൽ ന​മ്മു​ടെ വ​ര​ക​ൾ എ​ന്ന പേ​രി​ൽ കു​ട്ടി​ക​ളു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം തു​ട​ങ്ങി. ചു​ണ്ടേ​ൽ ആ​ർ​സി​എ​ച്ച്എ​സ്എ​സി​ലെ യു​പി വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ 72 ചി​ത്ര​ങ്ങ​ളാണ് പ്രദർശിപ്പിക്കുന്നത്. ചു​ണ്ടേ​ൽ ആ​ർ​സി​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​നി മി​ഷേ​ൽ വി​ൻ​സി ക്രൂ​സ് ചി​ത്രം വ​ര​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥാ​ല​യം വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ എം.​കെ. ര​വി കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ളു​ടെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ഇ. ​റി​സ്വാ​ൻ, റോ​യി പി​ലാ​ക്കാ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗ്ര​ന്ഥാ​ല​യ​ത്തി​നു മി​ഷേ​ൽ ന​ൽ​കി​യ പു​സ്ത​ക​ങ്ങ​ൾ ലൈ​ബ്രേ​റി​യ​ൻ എം.​സി. ജി​തി​ൻ ഏ​റ്റു​വാ​ങ്ങി. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​ലി​ൻ ജോ​യി മി​ഷേ​ലി​ന് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. പ്ര​ദ​ർ​ശ​നം 30നു ​സ​മാ​പി​ക്കും.