കേ​ണി​ച്ചി​റയി​ൽ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള പാ​ത്ര​ങ്ങ​ളും തൂക്കുവി​ള​ക്കു​ക​ളും ക​ണ്ടെ​ത്തി
Saturday, May 25, 2019 11:22 PM IST
കേ​ണി​ച്ചി​റ: വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്കം മ​തി​ക്കു​ന്ന ഓട്ടുപാ​ത്ര​ങ്ങ​ളും തൂ​ക്കു​വി​ള​ക്കു​ക​ളും പ​ണ​പ്പാ​ടി​ക്കു സ​മീ​പം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ കേ​ണി​ച്ചി​റ-​കേ​ള​മം​ഗ​ലം റോ​ഡി​ന്‍റെ അ​രി​കു​ചാ​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളാ​ണ് തൂ​ക്കു​വി​ള​ക്കു​ക​ൾ ക​ണ്ട​ത്.
വി​വ​രം അ​റി​ഞ്ഞു നാ​ട്ടു​കാ​രെ​ത്തി മ​ണ്ണ് മാ​റ്റി​യ​പ്പോ​ഴാ​ണ് കൂ​ടു​ത​ൽ തൂ​ക്കു​വി​ള​ക്കു​ക​ൾ, ഓ​ട്ടു​പാ​ത്ര​ങ്ങ​ൾ, കൂ​ജ​ക​ൾ, കി​ണ്ടി, ചെ​ന്പു​ച​രു​വ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ക​ണ്ട​ത്. ഇ​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് എ​തെ​ങ്കി​ലും ക്ഷേ​ത്ര​ത്തി​ൽ നി​ന്നു മോ​ഷ്ടി​ച്ചു കു​ഴി​ച്ചി​ട്ട​താ​കാം ഇവയെന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സും നാ​ട്ടു​കാ​രും. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ലെ യ​ഥാ​ർ​ഥ പ​ഴ​ക്കം ക​ണ​ക്കാ​ക്കാ​നാ​കൂ​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.