അ​ടി​യ​ന്ത​രാ​വ​സ്ഥാ പോ​രാ​ളി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി
Saturday, May 25, 2019 11:22 PM IST
ക​ൽ​പ്പ​റ്റ: അ​ടി​യ​ന്ത​രാ​വ​സ്ഥ വി​രു​ദ്ധ ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പോ​രാ​ളി​ക​ളു​ടെ സം​ഗ​മം എം​ജി​ടി ഹാ​ളി​ൽ ന​ട​ത്തി. അ​ടി​യ​ന്ത​രാ​വ​സ്ഥ പോ​രാ​ളി​ക​ളെ ക​ണ്ടെ​ത്താ​നും പ​രി​ഗ​ണി​ക്കാ​നു​മു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്തു.
സി​പി​ഐ(​എം​എ​ൽ) റെ​ഡ് ഫ്ളാ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​സി. ഉ​ണ്ണി​ച്ചെ​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ന്നേ​ൽ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ലോ​ച​ന രാ​മ​കൃ​ഷ്ണ​ൻ, വ​ർ​ഗീ​സ് വ​ട്ടേ​ക്കാ​ട്ടി​ൽ, ഏ​ബ്ര​ഹാം ബെ​ൻ​ഹ​ർ, എ.​എ​ൻ. സ​ലിം​കു​മാ​ർ, പി.​സി. വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.