മാ​യം ചേ​ർ​ത്ത ചാ​യ​പ്പൊ​ടി പി​ടി​കൂടി
Saturday, May 25, 2019 11:22 PM IST
ഗൂ​ഡ​ല്ലൂ​ർ: ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു​വി​ൽ​നി​ന്നു കു​ഞ്ച​പ്പ​ന ചെ​ക്പോ​സ്റ്റ് വ​ഴി കു​ന്നൂ​രി​ലേ​ക്ക് ലോ​റി​യി​ൽ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന അ​ഞ്ച് ട​ണ്‍ മാ​യം ചേ​ർ​ത്ത ചാ​യ​പ്പൊ​ടി പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​യ​പ്പൊ​ടി ക​ണ്ടെ​ടു​ത്ത​ത്.
മാ​യം ചേ​ർ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന 100 ചാ​ക്ക് മ​റ്റു സാ​ധ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ലോ​റി ഡ്രൈ​വ​ർ ഉൗ​ട്ടി സ്വ​ദേ​ശി സു​രേ​ഷ്(30), മൈ​സൂ​രു സ്വ​ദേ​ശി രം​ഗ ഗൗ​ഡ (30) എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചാ​യ​പ്പൊ​ടി ടീ ​ബോ​ർ​ഡ് ഓ​ഫീ​സ​ർ​ക്കു കൈ​മാ​റി.

ആന പ്രതിരോധ കി​ട​ങ്ങിലെ
മണ്ണുനീക്കൽ തു​ട​ങ്ങി

ഗൂ​ഡ​ല്ലൂ​ർ: കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ പാ​ട്ട​വ​യ​ലി​ൽ ആ​ന​പ്ര​തി​രോ​ധ കി​ട​ങ്ങി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി. ട്രെ​ഞ്ചി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണ് യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് നീ​ക്കു​ന്ന​ത്. പാ​ട്ട​വ​യ​ൽ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്.