പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശു ച​ത്തു
Saturday, May 25, 2019 11:22 PM IST
ഗൂ​ഡ​ല്ലൂ​ർ: നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ ചോ​ലാ​ടി​യി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശു ച​ത്തു. ബാ​ല​കൃ​ഷ്ണ​ൻ എന്നയാളുടേതാണ് പശു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ബി​ദ​ർ​ക്കാ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ മ​നോ​ഹ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​സം​ഘം സ്ഥ​ല​ത്തെത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡി​എ​ഫ്ഒ സു​രേ​ഷ് സോ​മ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ദേ​ശ​ത്തു നാ​ല് നി​രീ​ക്ഷ​ണ​ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു.

കാ​ട്ടാ​ന വാ​ഴ​കൃ​ഷി ന​ശി​പ്പി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: മ​ര​പ്പാ​ലം ചീ​ന​കൊ​ല്ലി​യി​ലെ ശി​വ​രാ​ജി​ന്‍റെ നേ​ന്ത്ര​വാ​ഴ​കൃ​ഷി കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. വീ​ടി​നോ​ടു ചേ​ർ​ന്നു തോ​ട്ട​ത്തി​ലാ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്. വാ​ഴ​കൃ​ഷി അ​പ്പാ​ടെ ന​ശി​ച്ച​താ​യി ശി​വ​രാ​ജ​ൻ പ​റ​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

റോ​ഡു​പ​ണി പു​ന​രാ​രം​ഭി​ക്കണ​മെ​ന്ന്

ഗൂ​ഡ​ല്ലൂ​ർ: ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പൊ​ന്നാ​നി-​അ​മ്മ​ങ്കാ​വ് റോ​ഡ് പ​ണി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു ഇ​ട​പെ​ട​ണ​മെ​ന്നു പൊ​ന്നാ​നി, അ​മ്മ​ങ്കാ​വ് നി​വാ​സി​ക​ൾ എം. ​ദ്രാ​വി​ഡ​മ​ണി എം​എ​ൽ​എ​യോ​ടു ആ​വ​ശ്യ​പ്പെ​ട്ടു. 2.8 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ ടാ​റിം​ഗി​നു 42 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. പ്ര​വൃ​ത്തി ആ​രം​ഭി​ച്ചെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. വ​ന​ത്തി​ലൂ​ടെ​യു​ള്ള ഭാ​ഗ​ത്തു ടാ​റിം​ഗ് വ​നം വ​കു​പ്പ് അ​നു​വ​ദി​ച്ചി​ല്ല. ഇ​തോ​ടെയാണ് പ്ര​വൃ​ത്തി നി​ല​ച്ചത്. എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.