സൊ​സൈ​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, May 26, 2019 11:53 PM IST
ക​ൽ​പ്പ​റ്റ: വ്യ​വ​സാ​യി​ക പി​ന്നോ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ൽ മു​ന്നേ​റ്റം സാ​ധ്യ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ വ്യ​വ​സാ​യി​ക കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ പി.​എ​സ്. സു​രേ​ഷ് കു​മാ​ർ. വ​യ​നാ​ട് ജി​ല്ലാ ആ​ർ​ട്ടി​സാ​ൻ​സ് ഡെ​വ​ല​പ്പ്മെ​ന്‍റ് ആ​ൻ​ഡ് വെ​ൽ​ഫ​യ​ർ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യുകയാ​രു​ന്നു അ​ദ്ദേ​ഹം. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ക​ലേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ നി​ക്ഷേ​പം ബി​ജു വെ​ട്ടി​ക്കാ​ട്ടി​ൽ നി​ന്നും സ​ഹ​ക​ര​ണ സം​ഘം വൈ​ത്തി​രി അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ അ​ബ്ദു​ൾ റ​ഷീ​ദ് സ്വീ​ക​രി​ച്ചു.
പാ​ര​ന്പ​ര്യ​തൊ​ഴി​ലും ആ​ധു​നി​ക​വ​ത്ക​ര​ണ​വും, വ്യ​വ​സാ​യി​ക കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​സ​ക്തി​യും എ​ന്ന വി​ഷ​യ​ത്തി​ൽ വ്യ​വ​സാ​യി​ക കേ​ന്ദ്രം ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ പി. ​കു​ഞ്ഞ​മ്മ​ദ്, ഇ​ൻ​സ്പെ​ക്ട​ർ പി. ​ഷീ​ബ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ര​വി ചേ​ർ​പ്പ്, പി. ​ഹ​രി​കൃ​ഷ്ണ​ൻ, ടി.​ഡി. എ​ൽ​ദോ, കെ. ​ജ​ഗ​നാ​ഥ് കു​മാ​ർ, സെ​ക്ര​ട്ട​റി ടി.​എ​ൻ. വാ​സു​ദേ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.