പു​ൽ​പ്പ​ള്ളി ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വ്നാ​യ ശ​ല്യം രൂ​ക്ഷം
Sunday, May 26, 2019 11:53 PM IST
പു​ൽ​പ്പ​ള്ളി: ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷം. തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടും ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.
പു​ൽ​പ്പ​ള്ളി ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രാ​ഴ്ച്ച​ക്കി​ടെ നി​ര​വ​ധി​യാ​ളു​ക​ൾ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം ചെ​റ്റ​പ്പാ​ലം, താ​ന്നി​ത്തെ​രു​വ്, അ​മ്മാ​വ​ന മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ തെ​രു​വ്നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചു. ക​ടി​യേ​റ്റ​ മൂ​ന്ന് പ​ശു​കക്കള്‌ക്ക് പേ​വി​ഷ​ബാ​ധ ഉ​ണ്ട് എ​ന്ന ആ​ശ​ങ്ക​യെ തു​ട​ർ​ന്ന് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്കും നായ്ക്കള്‌ ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.