ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി: പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ
Sunday, May 26, 2019 11:53 PM IST
പു​ൽ​പ്പ​ള്ളി: ജ​ന​ങ്ങ​ളെ കു​ടി​യി​റ​ക്കി ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന മേ​ഖ​ല​യി​ൽ അ​വ​രെ കു​ടി​യി​റ​ക്കി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നു​ള്ള ശ്ര​മം വീ​ണ്ടും ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്. വ​ര​ൾ​ച്ച പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ട​മാ​ൻ​തോ​ട്ടി​ൽ ആ​രം​ഭി​ച്ച ഒ​ന്പ​തോ​ളം ത​ട​യ​ണ​ക​ൾ വേ​ണ്ടെ​ന്ന് വ​യ്ക്കു​ക​യും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ജ​ല​സേ​ച​ന പ​ദ്ധ​തി ആ​രം​ഭി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത് എ​ത്തി​യ​ത്.