വ​യ​നാ​ട് ജി​ല്ലാ ബാ​ഡ്മി​ന്‍റ​ണ്‍: സ​ന്തോ​ഷി​നും അ​നു​ശ്രീ​ക്കും മി​ക​ച്ച വി​ജ​യം
Friday, June 14, 2019 12:35 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ല ബാ​ഡ്മി​ന്‍റ​ൻ (ഷ​ട്ടി​ൽ) അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ല ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ് സ​മാ​പി​ച്ചു. എ​സ്. സ​ന്തോ​ഷ് (ക​ൽ​പ്പ​റ്റ വൈ​സ് മെ​ൻ ക്ല​ബ്ബ്) മെ​ൻ സിം​ഗി​ൾ​സി​ലും വി. ​മി​ഥു​നു​മാ​യി ചേ​ർ​ന്ന് മെ​ൻ​സ് ഡ​ബി​ൾ​സി​ലും വി​ജ​യി​ച്ചു. അ​നു​ശ്രീ മ​ഹേ​ഷ് (ഡ​യാ​ന ക്ല​ബ്, മാ​ന​ന്ത​വാ​ടി) അ​ണ്ട​ർ 17 ഗേ​ൾ​സ് സിം​ഗി​ൾ​സി​ലും ഐ​റീ​ന ഫി​ൻ​സി​യ നെ​വി​ൽ (കോ​സ്മോ, ബ​ത്തേ​രി)​നു​മാ​യി ചേ​ർ​ന്ന് അ​ണ്ട​ർ 17 ഗേ​ൾ​സ് ഡ​ബി​ൾ​സി​ലും വി​ജ​യി​ച്ചു.
ഡ​യാ​ന ക്ല​ബ്ബി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി കേ​ര​ള സം​സ്ഥാ​ന സ്പോ​ർ​ട്സ് ക​ണ്‍​സി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി മെ​ന്പ​ർ കെ. ​റ​ഫീ​ഖ് വി​ജ​യി​ക​ർ​ക്ക് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ച്ചു. ജി​ല്ല അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഡോ.​പി.​സി. സ​ജി​ത്, ഡ​യാ​ന ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ഡോ.​സി.​കെ. ര​ഞ്ജി​ത്, അ​ഡ്വ.​കെ.​കെ. ര​മേ​ശ്, ഡോ.​രാ​ജേ​ഷ് ടി. ​ജോ​സ്, അ​ഡ്വ.​ടി.​വി. അ​രു​ണ്‍, ടി. ​ര​വീ​ന്ദ്ര​ൻ, പി. ​സു​ധീ​ന്ദ്ര​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.