മ​ഴ​ക്കാ​ല​മാ​യി​ട്ടും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ല്ല; ബാ​ണാ​സു​ര അ​ണ​യി​ൽ ബോ​ട്ടിം​ഗ് നി​ർ​ത്തി​വ​ച്ചു
Friday, June 14, 2019 12:36 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ബാ​ണാ​സു​ര അ​ണ​യി​ൽ മ​തി​യാ​യ അ​ള​വി​ൽ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ബോ​ട്ടിം​ഗ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ജൂ​ണ്‍ പ​കു​തി​യാ​യി​ട്ടും വേ​ണ്ട​ത്ര മ​ഴ ല​ഭി​ക്കാ​ത്ത​താ​ണ് അ​ണ​ക്കെ​ട്ടി​ൽ ബോ​ട്ടിം​ഗ് സു​ഗ​മ​മാ​യി ന​ട​ത്താ​വു​ന്ന വി​ധം ജ​ല​നി​ര​പ്പ് ഉ​യ​രാ​ത്ത​തി​നു കാ​ര​ണം. മു​ന്പ് 2007ൽ ​മാ​ത്ര​മാ​ണ് വെ​ള്ള​ക്കു​റ​വ് കാ​ര​ണം ബോ​ട്ടിം​ഗ് നി​ർ​ത്തി​വ​ച്ച​ത്.

ഈ ​വ​ർ​ഷം വേ​ന​ൽ​മ​ഴ കു​റ​ഞ്ഞ​തും വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു ക​ക്ക​യ​ത്തേ​ക്ക് വെ​ള്ളം തു​റ​ന്നു​വി​ട്ട​തും അ​ണ​യി​ൽ ജ​ല​നി​ര​പ്പ് കു​റ​യാ​നി​ട​യാ​ക്കി. കാ​ല​വ​ർ​ഷം ക​ന​ത്താ​ൽ മാ​ത്ര​മേ അ​ണ​യി​ൽ ബോ​ട്ടിം​ഗി​നു ആ​വ​ശ്യ​മാ​യ അ​ള​വി​ൽ വെ​ള്ള​മെ​ത്തൂ​വെ​ന്ന് ഹൈ​ഡ​ൽ ടൂ​റി​സം സെ​ന്‍റ​ർ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സെ​ന്‍റ​റി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​ണ് ബോ​ട്ടിം​ഗ്.