മു​ക്കു​പ​ണ്ടം പ​ണ​യംവ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Friday, June 14, 2019 12:36 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ക്കു​പ​ണ്ടം പ​ണ​യം വച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ളെ ബ​ത്തേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
പു​ത്ത​ൻ​കു​ന്ന് എ​ര​ഞ്ഞോ​ലി ബ​ഷീ​റി​നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. പു​ൽ​പ്പ​ള്ളി വ്യാ​പാ​രി വ്യ​വ​സാ​യി ബാ​ങ്കി​ന്‍റെ ബ​ത്തേ​രി ബ്രാ​ഞ്ചി​ലാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യം വച്ച​ത്.
അ​ഞ്ച് വ​ർ​ഷം മു​ന്പ് 11 പ​വ​നോ​ളം പ​ണ​യം വച്ച് 1,66,900 രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്. ബാ​ങ്ക് അ​ധി​കൃ​ത​ർ പ​ണ​യ വ​സ്തു ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് അ​റി​ഞ്ഞ​ത്. ബാ​ങ്കി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.