ക​ല്ലോ​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ഇ​ട​വ​കയ്ക്ക് പുതിയ വൈ​ദി​ക മ​ന്ദി​ര​വും കാ​ര്യാ​ല​യ​വും
Friday, June 14, 2019 12:36 AM IST
മ​ക്കി​യാ​ട്: ക​ല്ലോ​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ഇ​ട​വ​ക​യ്ക്ക് വേ​ണ്ടി നി​ർ​മ്മി​ച്ച വൈ​ദി​ക മ​ന്ദി​ര​ത്തി​ന്‍റെ​യും ഫൊ​റോ​നാ കാ​ര്യാ​ല​യ​ത്തി​ന്‍റെ​യും വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും മാ​ന​ന്ത​വാ​ടി ബി​ഷ​പ്പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം നി​ർ​വ്വ​ഹി​ച്ചു.

ബി​ഷപി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഫൊ​റോ​ന വി​ക​രി ഫാ. ​അ​ഗ​സ്റ്റി​ൻ പു​ത്ത​ൻ​പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ആ​ന്‍റ​ണി പാ​ല​ക്കാ​ട്ട്, നി​ർ​മ്മാ​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ കു​ന്ന​ത്ത് മ​ത്ത​ച്ച​ൻ, മു​ൻ വി​കാ​രി ഫാ.​ജോ​ർ​ജ് മ​ന്പ​ള്ളി, ഫാ.​ജോ​സ​ഫ് തു​രു​ത്തേ​ൽ, ഫാ.​മാ​ത്യു കാ​ട്ട​റ​ത്ത്, കെ.​പി. ലോ​റ​ൻ​സ്, ജോ​സ് മാ​ളി​യേ​ക്ക​ൽ, ട്ര​സ്റ്റി​മാ​രാ​യ ജോ​സ് കൊ​ച്ചു​കു​ടി​യി​ൽ, മാ​ത്യു പ​രീ​ക്ക​ൽ, ജോ​സ് വെ​ട്ട​ക​ല്ലേ​ൽ, ജോ​ണി കു​ള​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ല്ലോ​ടി ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ​ത്തി​യ ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ട​ത്തി​ന് വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പു​ത്ത​ൻ​പു​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ സ്വീ​ക​ര​ണം ന​ൽ​കി.