ജി​ല്ല​യി​ലെ ബാ​ങ്കു​ക​ൾ 4517 കോ​ടി വാ​യ്പ ന​ൽ​കി
Saturday, June 15, 2019 12:23 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ബാ​ങ്കു​ക​ൾ​ 2018-2019 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ല​ക്ഷ്യ​മി​ട്ട 4450 കോ​ടി​യു​ടെ സ്ഥാ​ന​ത്ത് 4517 കോ​ടി രൂ​പ വാ​യ്പ ന​ൽ​കി​യ​താ​യി ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന സ​മി​തി വി​ല​യി​രു​ത്തി. ഇ​തി​ൽ 4242 കോ​ടി രൂ​പ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലാ​ണ് ന​ൽ​കി​യ​ത്.

കാ​ർ​ഷി​ക വാ​യ്പ​യാ​യി 2903 കോ​ടി രൂ​പ​യും കാ​ർ​ഷി​കേ​ത​ര വാ​യ്പ​യാ​യി 570 കോ​ടി​യും മ​റ്റ് മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ 769 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. ബാ​ങ്കു​ക​ളു​ടെ നി​ക്ഷേ​പം ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 5021 കോ​ടി രൂ​പ​യി​ൽ നി​ന്നും 11 ശ​ത​മാ​നം വ​ർ​ധി​ച്ച് 5589 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഇ​തേ കാ​ല​യ​ള​വി​ൽ ബാ​ങ്ക് വാ​യ്പ 6014 കോ​ടി​യി​ൽ നി​ന്നും 14 ശ​ത​മാ​നം വ​ർ​ധി​ച്ച് 6830 കോ​ടി​യി​ലേ​ക്കു​യ​ർ​ന്നു. വാ​യ്പാ നി​ക്ഷേ​പ അ​നു​പാ​തം 122 ശ​ത​മാ​നം ആ​ണ്. ഇ​ത് സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന​താ​ണെ​ന്ന് ബാ​ങ്കിം​ഗ് സ​മി​തി വി​ല​യി​രു​ത്തി.

പ്ര​ള​യ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യാ​യ ആ​ർകെഎൽ​എ​സ് യു​വ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കാ​യ് 25കോ​ടി ന​ൽ​കി. ഉ​ജ്ജീ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ നൂ​റോ​ളം അ​പേ​ക്ഷ​ക​ർ​ക്ക് നാ​ല് കോ​ടി​യോ​ളം രൂ​പ അ​നു​വ​ദി​ച്ചു. നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ആ​നു​പാ​തി​ക​മാ​യി ബാ​ങ്കു​ക​ൾ വാ​യ്പ ന​ൽ​ക​ണ​മെ​ന്ന് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. എ​ഡി​എം കെ. ​അ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ, ക​ന​റാ ബാ​ങ്ക് കോ​ഴി​ക്കോ​ട് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ മോ​ഹ​ന​ൻ കോ​റോ​ത്ത്, ആ​ർ​ബി​ഐ എ​ൽ​ഡി​ഒ പി.​ജി. ഹ​രി​ദാ​സ്, ലീ​ഡ് ഡി​സ്ട്രി​ക്റ്റ് മാ​നേ​ജ​ർ ജി. ​വി​നോ​ദ്, ഡെ​പ്യൂ​ട്ടി ഡി​പി​ഒ കെ.​പി. ഷാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.