ക്ഷീ​ര​സം​ഗ​മം: ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​നം ന​ട​ത്തി
Saturday, June 15, 2019 12:23 AM IST
മാ​ന​ന്ത​വാ​ടി: ബ്ലോ​ക്ക് ക്ഷീ​ര​സം​ഗ​മം 2019-2020 നോ​ട​നു​ബ​ന്ധി​ച്ച് തൃ​ശി​ലേ​രി ക്ഷീ​ര​സം​ഘ​ത്തി​ൽ ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​നം ന​ട​ത്തി. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ്ര​ജോ​ഷി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശി​ലേ​രി ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് വി.​വി. രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് സീ​നി​യ​ർ ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ ഇ.​എം. പ​ത്മ​നാ​ഭ​ൻ, കെ.​ജി. അ​ജി​ത്കു​മാ​ർ, സു​ബ്ര​ഹ്മ​ണ്യ​ൻ, സി.​എം. ഷാ​ജി, എം.​ജി. സാ​മു​വ​ൽ, ജി​സ്സ് ജോ​ണ്‍​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷാ​ജു ചാ​ല​ക്ക​ലി​ന്‍റെ കി​ടാ​രി പ്ര​ദ​ർ​ശ​ന റാ​ണി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​റ​വ പ​ശു​വി​ഭാ​ഗ​ത്തി​ൽ ജെ​യിം​സ് പ്ലാ​ക്കൂ​ട്ട​ത്തി​ൽ, രാ​ജ​ൻ ന​ന്പ്യാ​ർ ചോ​മാ​ട്ടു​ന​ടു​വി​ൽ, ഇ.​വി. സു​ശീ​ല എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. കി​ടാ​രി ഭാ​ഗ​ത്തി​ൽ എം.​ജെ. ജി​ജി, പി.​കെ. ജോ​ർ​ജ്, വ​ർ​ഗീ​സ് നി​ര​പ്പേ​ൽ എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി. ക​ന്നു​കു​ട്ടി വി​ഭാ​ഗ​ത്തി​ൽ ആ​മി​ന മ​ഞ്ഞ​ക്ക​ര ഒ​ന്നാം സ്ഥാ​നം നേ​ടി. ഡ​യ​റി ക്വി​സ് മ​ത്സ​ര​ത്തി​ൽ സു​ൽ​ത്താ​ൻ​ബ​ത്തേ​രി ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ പി.​പി. പ്ര​ജീ​ഷ ക്വി​സ് മാ​സ്റ്റ​ർ ആ​യി​രു​ന്നു. കാ​ട്ടി​മൂ​ല സം​ഘ​ത്തി​ലെ പി.​ജെ. ദേ​വ​സ്യ, ജ​യേ​ഷ് മാ​ത്യു എ​ന്നി​വ​ർ അ​ട​ങ്ങി​യ ടീം ​ഒ​ന്നാം സ്ഥാ​ന​ത്തും കാ​ട്ടി​ക്കു​ളം തോ​ൽ​പ്പെ​ട്ടി സം​ഘ​ങ്ങ​ളി​ലെ കെ.​ജി. വി​ശ്വ​നാ​ഥ​ൻ, ഷീ​ന സ​ത്യ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​ര​ണ്ടാം സ്ഥാ​ന​ത്തും കു​ന്നു​മ്മ​ല​ങ്ങാ​ടി ക്ഷീ​ര​സം​ഘ​ത്തി​ലെ ബേ​ബി, സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​മൂ​ന്നാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​രാ​യി. പാ​ലു​ത്പ​ന്ന നി​ർ​മ്മാ​ണ പ​രി​ശീ​ല​നം വാ​ർ​ഡ് മെ​ംബർ ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ന്ദു, ഡെ​യ്സി ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ​രി​ശീ​ല​നം ന​ൽ​കി. ധ​ന്യ ന​ന്ദി പ​റ​ഞ്ഞു. തൃ​ശി​ലേ​രി ജി​എ​ച്ച്എ​സ്എ​സ് ലെ ​എ​ൻ​എ​സ്എ​സ് വോള​ണ്ടി​യ​ർ​മാ​രും ക്ഷീ​ര ക​ർ​ഷ​ക​രും പ​ങ്കെ​ടു​ത്തു.