സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ച്ചി​ല്ല; പ്ര​ള​യ ബാ​ധി​ത​ർ​ ദുരിതത്തിൽ
Saturday, June 15, 2019 12:23 AM IST
വെ​ള്ള​മു​ണ്ട: പ്ര​ള​യം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ഴും സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ക്കാ​തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ. തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​ത്തു​വ​യ​ൽ, മ​ക്കി​യാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളാ​ണ് അ​വ​ഗ​ണ​ന നേ​രി​ടു​ന്ന​ത്.
ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ് ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്ക് പോ​ലും ഒ​രു സ​ഹാ​യ​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​ദേ​ശ​ത്തെ വാ​ഴ​യി​ൽ അ​ഷ​റ​ഫ്, ബി​യ്യാ​ത്തു, സൈ​ന​ബ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഒ​രു മാ​സ​ത്തോ​ളം ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലും ബ​ന്ധു​വീ​ടു​ക​ളി​ലു​മാ​യി മാ​റി​ത്താ​മ​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ആ​ദ്യം ന​ൽ​കി​യ പ​തി​നാ​യി​രം രൂ​പ പോ​ലും ഇ​വ​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.
വി​ല്ലേ​ജ് അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​പേ​ക്ഷ പോ​ലും കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും പ​രി​ഗ​ണി​ച്ചി​ല്ല. ഓ​രോ ത​വ​ണ​യും ഓ​ഫീ​സി​ലെ​ത്തു​ന്പോ​ൾ വീ​ണ്ടും പു​തി​യ അ​പേ​ക്ഷ എ​ഴു​തി കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും ഒ​രു വ​ർ​ഷ​മാ​യി അ​ധി​കൃ​ത​രു​ടെ പി​ന്നാ​ലെ ന​ട​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​രാ​തി​ക്ക് പ​രി​ഹാ​ര​മി​ല്ലാ​താ​യ​തോ​ടെ ഭ​ര​ണ​പ​ക്ഷ​ത്തെ സി​പി​ഐ ത​ന്നെ വ​കു​പ്പു മ​ന്ത്രി​യെ വി​ളി​ച്ച് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​കാ​ര​ണം നി​ര​ന്ത​ര​മാ​യി ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങി ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
ഒ​രു വ​ർ​ഷ​ക്കാ​ലം വ്യ​ത്യ​സ്ത ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ ഓ​രോ കു​ടും​ബ​ത്തി​നും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ന​ർ​ഹ​രാ​യ പ​ല​ർ​ക്കും സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യതായി പ​രാ​തി ഉ​യ​രു​ന്പോ​ഴും അ​ർ​ഹ​രാ​യ നി​ര​വ​ധി പേ​ർ അ​ധി​കൃ​ത​രു​ടെ ക​നി​വു​തേ​ടു​ക​യാ​ണ്.
വ​ൻ തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി വീ​ട് ത​ക​ർ​ന്ന കു​ടും​ബ​ങ്ങ​ൾ മ​ണ്ണ് നീ​ക്ക​ാനും മ​റ്റു​മാ​യി​പ​ല​രോ​ടും ക​ടം വാ​ങ്ങി​യ പ​ണം തി​രി​ച്ച​ട​യ്ക്കാ​നാ​വാ​തെ പ്ര​യാ​സ​ത്തി​ലാ​ണ്. മ​ഴ തു​ട​ങ്ങി​യ​തോ​ടെ വീ​ണ്ടും മ​ണ്ണി​ടി​യുമെ​ന്ന ഭീ​തി​യി​ലാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്.